ന്യൂദല്‍ഹി: പീഡനശ്രമം എതിര്‍ത്ത വിദ്യാര്‍ഥിനിയെ പോലീസ് സ്റ്റേഷനു മുകളില്‍ നിന്നുമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരനെ അറസ്റ്റു ചെയ്തു. യുപിയിലെ ഉജാനി പോലീസ് സ്റ്റേഷനിലാണ് സംഭവം. ജനുവരി 15 നായിരുന്നു കേസിനാസ്പദമായ സംഭവം.
ട്യൂഷന് പോയ പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസ് കോണ്‍സ്റ്റബിളായ ഗൗരവ് ടൈറ്റ്ലര്‍ അവിടെ വച്ച് കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പെണ്‍കുട്ടി പ്രതികരിച്ചതോടെ ഇയാള്‍ അവളെ സ്റ്റേഷന് മുകളില്‍ നിന്നും എറിയുകയായിരുന്നു.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ തലയിലും പുറത്തും ഇടുപ്പിനും ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.
കുട്ടിയുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പ്രാഥമീകാന്വേഷണത്തിലാണ് പോലീസുകാരന് അറസ്റ്റിലായത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് ഗൗരവിനെതിരെ കൊലപാതക ശ്രമത്തിനുള്ള കുറ്റം ചുമത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി കാത്തിരിക്കുകയാണെന്ന് ബറേലിയിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആര്.കെ.എസ് റാത്തോഡ് പറഞ്ഞു. ഗൗരവിനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു. അന്വേഷണത്തിന് ശേഷം ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തന്റെ മകള്‍ ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടുകയാണെന്നും തനിക്ക് നീതി വേണമെന്നും ഇതിന് കാരണകാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: