ന്യൂദല്‍ഹി: പാക്കിസ്ഥാന് ഉയര്‍ത്തുന്ന ഭീഷണിയെ ഭാരതത്തിന് ഭയമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. അവരുടെ ചെയ്തികള്‍ക്ക് ഉചിതമായ മറുപടികള്‍ നിരവധി തവണ നല്‍കിയിട്ടും തെറ്റുതിരുത്തി നല്ലമാര്ഗ്ഗത്തിലേക്കെത്താന് ആ രാജ്യം തയ്യാറാവുന്നില്ലെന്നും രാജ്നാഥ്സിങ് പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള പാക് ഭീഷണിയെപ്പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിനത്തില്‍ ജമ്മുകാശ്മീരില്‍ ഭീകരാക്രമണ പരമ്പരകള്‍ നടത്താന്‍ പാക് ഭീകരസംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രി മാധ്യമങ്ങളെ കണ്ടത്. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഭീകരരുടെ ഒരു ശ്രമവും അനുവദിക്കില്ലെന്നും
സുരക്ഷയ്ക്കാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 25നാണ് ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ദല്‍ഹിയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: