വിശ്വഹിന്ദുപരിഷത് സുവര്‍ണ ജയന്തിയാഘോഷത്തിന്റെ ഭാഗമായി കണ്ണാടകയിലെ പുത്തൂരില്‍ സംഘടിപ്പിച്ച വിരാട് ഹിന്ദു സംഗമത്തില്‍ വിഎച്ച്പി അന്തര്‍ദേശീയ അദ്ധ്യക്ഷന്‍ തൊഗാഡിയ സംസാരിക്കുന്നു
പുത്തൂര്‍ (കര്‍ണാടക): എല്ലാത്തരം ജിഹാദുകളെയും ചെറുക്കാനും രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കു പരമപ്രധാന്യം കൊടുക്കാനും വിഎച്ച്പി അന്തര്‍ദേശീയ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ ആഹ്വാനം ചെയ്തുഞ്ഞ. ഘര്‍ വാപസി തുടരുമെന്നും അദ്ദേഹം ൃപ്രസ്താവിച്ചു. വിശ്വഹിന്ദുപരിഷത് സുവര്‍ണ ജയന്തിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിരാട് ഹിന്ദു സംഗമത്തില്‍ സംസാരിക്കുകയായിരുന്നു തൊഗാഡിയ.
രാജ്യത്ത് ജിഹാദുകള്‍ വിവിധ തരത്തില്‍ പ്രവര്‍ത്തിക്കുന്നു. ലവ് ജിഹാദ്, പ്രോപ്പര്‍ട്ടി ജിഹാദ്, ബോംബ് ജിഹാദ്, ഇക്കണോമിക് ജിഹാദ് തുടങ്ങി വിവിധ തരത്തിലുണ്ട്. ഇതെല്ലാം രാജ്യത്തെ നശിപ്പിക്കുകയാണ്. ഇവയ്ക്കെതിരേ ശക്തമായി നില്‍ക്കണം. ഭാരതത്തെ ശക്തമായ ഹിന്ദുരാഷ്ട്രമാക്കണം. അതിനു മൂന്നു ഫോര്‍മുലകളുണ്ട്; രാഷ്ട്രത്തിന്റെ സുരക്ഷയും മാന്യതയും കാക്കണം, ഇതിന് ഘര്‍ വാപസിയെ തുണയ്ക്കണം, എല്ലാ ജിഹാദുകളെയും ചെറുക്കണം, തൊഗാഡിയ പറഞ്ഞു.
ഹിന്ദുക്കളുടെ ഏകീകരണവും ഘര്‍ വാപസിയും തുടരും, എതിര്‍പ്പുള്ളവര്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ തയ്യാറാകട്ടെ. കര്‍ണാടകത്തില്‍ ഹിന്ദു ആരാധനാലയങ്ങള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ തടയും. ഔറംഗസീബ് അധികാരത്തില്വന്നതുപോലെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കങ്ങള്‍, തൊഗാഡിയ കുറ്റപ്പെടുത്തി.
പതിനായിരക്കണക്കിന് പേരാണ് വിരാട് സമ്മേളനത്തില്‍ പങ്കെടുത്തത്. ആര്‍എസ്എസ് ദക്ഷിണ മധ്യ ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് ഡോ. കല്ലഡ്ക പ്രഭാകര്‍ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. ഒഡീയൂരു ശ്രീ ഗുരുദേവാനന്ദ സ്വാമിജി, വജ്രദേഹി ഗുരുപുര ശ്രീ രാജശേഖരാനന്ദ സ്വാമിജി, ശ്രീ യോഗി കൗസ്തുഭ മോഹനദാസ സ്വാമിജി തുടങ്ങിയ മഠാധിപതികളും പ്രമുഖ വ്യക്തികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: