ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാരത സന്ദര്‍ശനവേളയില്‍ 15,000 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന സര്‍ക്കാരിനോട് രാജ്യത്തെ പൗരന്മാരുടെ സുരക്ഷയുടെ കാര്യത്തില്‍ താല്പര്യമില്ലാത്തതെന്താണെന്ന് ഡല്‍ഹി ഹൈക്കോടതി.
ഒബാമയുടെ സന്ദര്‍ശനം കഴിഞ്ഞിട്ടും ദല്‍ഹിയില്‍ സുരക്ഷ മാനിച്ച് ക്യാമറകള്‍ എടുത്തുമാറ്റരുതെന്ന് ആവശ്യപ്പെട്ട് അമികസ് ക്യൂറി മീരാ ഭാട്ടിയ നല്കിയ റിപ്പോര്‍ട്ടിലാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ദല്‍ഹിയിലെ സ്ത്രീപീഡനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മീരാ ഭാട്ടിയയെ അമികസ് ക്യൂറിയായി നിയമിച്ചത്.
ഒരു വിദേശ ഭരണാധികാരി രാജ്യത്തേക്ക് വരുമ്പോള്‍ സുരക്ഷ കാര്യങ്ങള്‍ പെട്ടെന്ന് നടക്കുന്നു. എന്നാല്‍ രാജ്യത്തെ പൗരന്മാര്ക്ക് ഇത്ര വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തു കിട്ടുന്നില്ല. കോടതി ഉത്തരവ് വന്നാല്‍ പോലും മാസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്യാമറ എടുത്തുമാറ്റുമോ എന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍, ദല്‍ഹി ഭരണകൂടം, സിറ്റി പോലീസ് എന്നിവരോട് കോടതി വിശദീകരണം ആവശ്യപ്പെട്ടു. സ്ത്രീപീഢനം തടയാന്‍ ദല്ഹിയിലങ്ങോളമിങ്ങോളം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ഇതുവരെ പാലിച്ചിട്ടില്ലെന്നും അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: