കാലടി: യൂണിയന് ഭാരവാഹികളുടെയും സര്‍വകലാശാലാ അധികാരികളുടെയും നടപടിയില്‍ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചു.
ത്രിപുരയില്‍ നടന്ന അഖിലേന്ത്യാ സര്‍വകലാശാല കലോത്സവത്തില്‍ കാലടി സര്‍വകലാശാലയില്‍നിന്നും പ്രതിഭകളെ പങ്കെടുപ്പിക്കുന്നതില്‍ വീഴ്ചവരുത്തിയതിനെതിരെയാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.
അന്‍പതോളം പ്രതിഭകളാണ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്ത് മത്സരത്തിന് പോകാന്‍ തയ്യാറായത്. എന്നാല്‍ യൂണിയന് ഭാരവാഹികളെ അറിയിച്ചില്ലെന്ന കാരണം പറഞ്ഞാണ് യൂണിയന് ഭാരവാഹികള്‍ യാത്ര തടസ്സപ്പെടുത്തിയതെന്ന് എബിവിപി യൂണിറ്റ് സെക്രട്ടറി ഹരിഗോവിന്ദ് സായി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: