കൊച്ചി: ന്യൂ ജനറേഷന് ബാങ്ക്സ് ആന്‍ഡ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് സംഘിന്റെ സംസ്ഥാന സമ്മേളനം 18നു നടക്കും. ചിറ്റൂര്‍ റോഡിലെ ബിഎംഎസ് ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. സി.കെ. സജി നാരായണന് മുഖ്യാതിഥിയായിരിക്കും.
400ലധികം ജീവനക്കാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ന്യൂ ജനറേഷന് ബാങ്കിങ് രംഗത്തെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ന്യൂജനറേഷന് ബാങ്കുകളുടെ വായ്പ വ്യവസ്ഥിതി പുതുപ്പണക്കാരെ ലക്ഷ്യമാക്കിയുള്ളതാണ്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് ഇതില്‍ മുന്‍ഗണനയില്ല. കോടിക്കണക്കിനുള്ള സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പൊതുമേഖലാ രംഗത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ മെനക്കെടാറില്ല.
എന്നാല്‍ ന്യൂജനറേഷന് ബാങ്കുകളുടെ വാഗ്ദാനങ്ങള്‍ കെട്ടുകഥകള്‍ക്ക് സമാനമാണെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ന്യൂ ജനറേഷന് ബാങ്ക്സ് ആന്‍ഡ് ഇന്‍ഷുറന്‍സ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് വി.ഡി. അനന്തനാരായണന്‍, ജനറല്‍ സെക്രട്ടറി പി.കെ. രാമദാസ്, വൈസ് പ്രസിഡന്റ് കെ.കെ. രാജന്, ട്രഷറര്‍ അഭിലാഷ് രവീന്ദ്രന്, വി. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: