ടോക്കിയോ: ഭാവിയില്‍ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യം ഭാരതമാണെന്ന് ജപ്പാനിലെ സര്‍വ്വേ. സര്‍വ്വേയില്‍ ഒന്നാം സ്ഥാനമാണ് ഭാരതത്തിന്. ഇന്തോനേഷ്യയാണ് രണ്ടാമത്. ചൈനയ്‌ക്ക് മൂന്നാം സ്ഥാനമേയുള്ളൂ.
ഉല്പ്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരം കമ്പനികളിലാണ് ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍ പഠനം നടത്തിയത്.2014 ഒക്‌ടോബറില്‍ ഭാരതത്തിലുള്ള ജപ്പാന്‍ കമ്പനികളുടെ എണ്ണം 1209 ആയി. മുന്‍വര്‍ഷത്തേക്കാള്‍ 13.67 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്.
വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ 75000 കോടി ഡോളര്‍ ഭാരതത്തില്‍ നിക്ഷേപിക്കാനാണ് ചില ജപ്പാന്‍ കമ്പനികള്‍ ലക്ഷ്യമിടുന്നത്.ഇവിടേക്കുള്ള വിദേശ നിക്ഷേപ പ്രവാഹത്തിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായത്.2014 ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയായി 6180 ലക്ഷം അമേരിക്കന്‍ ഡോളറാണ് ഇവിടേക്ക് എത്തിയത്.2013ല്‍ ഇതേ സമയത്ത് ഇത്് വെറും 2730 ലക്ഷം യുഎസ് ഡോളറായിരുന്നു. ഒക്‌ടോബറില്‍ മാത്രം 1031.4 ലക്ഷം ഡോളറാണ് എത്തിയത്.
















