കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് സംസ്ഥാന സര്‍ക്കാര്‍ എന്‍ഒസി നല്കി. സര്‍ക്കാരിന്റെ എന്‍ഒസിയുമായി സ്വകാര്യ കമ്പനി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. കര്‍ണാടകത്തിലെ എംഎസ്പിഎല്‍ ലിമിറ്റഡാണ് വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്.
406.45 ഹെക്ടറില്‍ ഇരുമ്പയിര് ഖനനം നടത്താനാണ് എന്‍ഒസി നല്‍കിയത്. പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കുന്നതിനാണ് കമ്പനി മന്ത്രാലയത്തിന്റെ അനുമതി തേടിയത്. കമ്പനിയുടെ അപേക്ഷ മന്ത്രാലയ സമിതി ഡിസംബര്‍ 22ന് പരിഗണിച്ചു.
വിവാദങ്ങളെ തുടര്‍ന്ന് 2013ല്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ പദ്ധതിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: