അനന്തമായ വിശ്വാത്മഭാവം കൈവരാന്‍ ഈ ചട്ടകൂട്ടിലുള്ള ശോകാസ്പദവും അല്പവുമായ ആത്മഭാവം പോവുകതന്നെ വേണം. ഞാന്‍ സന്മാത്രനാകുമ്പോജേ മരണത്തിന് അറുതിയുള്ളൂ; ഞാന്‍ ആനന്ദമാത്രനാകുമ്പോഴേ ശോകത്തിന് അന്തം വരൂ; ഞാന്‍ ചിന്മാത്രനാകുമ്പോജേ തെറ്റുകളൊക്കെ അറ്റുപോകൂ.
ശാസ്ത്രത്തിന്റെ നിയതമായ നിഗമനവും ഇതുതന്നെ. ശാരീരികമായ ആത്മഭാവം മിഥ്യയാണെന്ന് ശാസ്ത്രം എനിക്കു തെളിയിച്ചു തന്നിരിക്കുന്നു. എന്റെ ശരീരം, വാസ്തവത്തില്‍, ഇടമുറിയാത്ത ജഡസമുദ്രത്തില്‍ തുടരെ മാറിക്കൊണ്ടിരിക്കുന്ന ഒരു ചെറുപോളയാണെന്ന്. ഇങ്ങനെ എന്റെ ഇതരപ്രതിരൂപമായ ആത്മാവിന്റെ പക്ഷത്തിലും അദ്വൈതം തന്നെ നിയതമായ നിഗമനം.
















