ന്യൂദല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന നടന്‍ സഞ്ജയ് ദത്തിനോടു കീഴടങ്ങാന്‍ ഉത്തരവ്. പരോള്‍ നീട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളി. സഞ്ജയ് ജയിലിലെത്തി കീഴടങ്ങുമെന്നാണ് സൂചന.
താല്‍കാലിക വിടുതല്‍ പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിനു ശേഷമാണ് സഞ്ജയ്യുടെ അപേക്ഷയില്‍ തീരുമാനമായത്. പൂനെ ജയില്‍ അധികൃതരും മുംബൈ പൊലീസും തമ്മിലുള്ള ആശയക്കുഴപ്പമാണ് തീരുമാനം വൈകാന്‍ ഇടയാക്കിയത്.
കഴിഞ്ഞമാസം 24 നാണ് സഞ്ജയ് ദത്തിന് 14 ദിവസത്തെ ജയിലില്‍ നിന്നുള്ള താല്‍കാലിക വിടുതല്‍ നല്‍കിയത്. ഇതിനെതിരെ അന്വേഷണത്തിന് മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി രാം ഷിന്‍ഡെ ഉത്തരവിട്ടിരുന്നു.
















