Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറ്റാലിയന്‍ നാവികര്‍ മനപ്പൂര്‍വ്വം കൊന്നെന്ന് എന്‍ഐഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 11:57 pm IST
inIndia

ന്യൂദല്‍ഹി: മലയാളി മത്സ്യബന്ധനത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ മനപ്പൂര്‍വ്വം വെടിവെച്ചുകൊന്നതാണെന്ന് എന്‍ഐഎ കുറ്റപത്രം. വെറും 125 മീറ്റര്‍ അകലെ നിന്നാണ് നാവികര്‍ മീന്‍പിടുത്തക്കാര്‍ക്ക് നേരെ നിറയൊഴിച്ചതെന്നും കുറ്റപത്രത്തിലുണ്ട്. ഇറ്റലിയുടെ മുഴുവന്‍ വാദങ്ങളും തള്ളിക്കളയുന്നതാണ് കുറ്റപത്രം. എന്നാല്‍ കടല്‍ക്കൊലക്കേസിന്റെ അന്വേഷണത്തില്‍ എന്‍ഐഎയുടെ അധികാരപരിധി സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിലായതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

കേരളാ തീരത്തുവെച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലില്‍ നിന്ന് യാതൊരു പ്രകോപനവും കൂടാതെയാണ് മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നാവികര്‍ നടത്തിയത് ക്രൂരമായ കൊലപാതകം.  കടല്‍ക്കൊള്ളക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ല. അടുത്തു നിന്നാണ് നാവികര്‍ വെടിയുതിര്‍ത്തതെന്ന വസ്തുത അതിലേക്കു  വിരല്‍ചൂണ്ടുന്നു. കടല്‍ക്കൊള്ളക്കാരുടെ യാതൊരുവിധ ലക്ഷണങ്ങളും മലയാളി മീന്‍പിടുത്തക്കാര്‍ക്കില്ല, കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ഇറ്റാലിയന്‍ കപ്പലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന നാവികസേനാംഗങ്ങളായ മാസിമിലിയാനൊ ലെത്തോറെ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള ആദ്യ ദൗത്യമായിരുന്നു. അതിനാല്‍ത്തന്നെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും അനുഭവപരിചയവും രണ്ടുപേര്‍ക്കുമില്ലായിരുന്നു. 125 മീറ്റര്‍ അടുത്തുനിന്നും യന്ത്രത്തോക്ക് ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിര്‍ത്തത് അസ്വാഭാവികമാണ്. ഇതുസംബന്ധിച്ച് നാവികര്‍ മുന്‍പ് നടത്തിയിട്ടുള്ള വിശദീകരണങ്ങള്‍ സംശയകരമാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭാരതത്തിന്റെ സമുദ്രാതിര്‍ത്തിക്കു പുറത്തുവെച്ചാണ് സംഭവമെന്ന ഇറ്റലിയുടെ വാദം പൊളിക്കുന്ന തെളിവുകള്‍ എന്‍ഐഎ കുറ്റപത്രത്തോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. എന്‍ഐഎയുടെ ചോദ്യം ചെയ്യലിനോട് നാവികര്‍ സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് അവര്‍ അങ്ങനെ ചെയ്തത്. എന്‍ഐഎയുടെ അധികാര പരിധിയില്‍ വരാത്ത കേസാണിതെന്നായിരുന്നു ഇറ്റലിയുടെ വാദം. ഇതുസംബന്ധിച്ച തര്‍ക്കം കോടതി പരിഹരിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഐഎ തീരുമാനം.

2012 ഫെബ്രുവരി 15നാണ് കൊല്ലത്തു നിന്നും മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി ബോട്ടിലെ ജീവനക്കാര്‍ക്കു നേരെ ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലെക്‌സിയില്‍ നിന്നും ഭാരതത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ച് വെടിയുതിര്‍ത്തത്. കപ്പലിന്റെ സുരക്ഷ നിര്‍വഹിച്ച മാസിമിലിയാനൊ ലെത്തോറെയെയും സാല്‍വത്തോറെ ജിറോണിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തില്‍ വലിയ തര്‍ക്കത്തിന് വഴിതുറന്ന സംഭവം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

Kerala

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

Kerala

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

Kerala

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

പുതിയ വാര്‍ത്തകള്‍

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.