Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

തിരുവാഭരണ ഘോഷയാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 10:53 pm IST
inTravel

പന്തളം: തിരുവാഭരണ ഘോഷയാത്രയ്‌ക്ക് മുന്നോടിയായുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 1 മണിക്കാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്.ഇതിനു മുന്നോടിയായി തിരുവാഭരണങ്ങളുടെ മിനുക്ക് പണികളും അവ അടക്കം ചെയ്തുകൊണ്ടുപോകുന്ന പേടകങ്ങളുടെ അറ്റകുറ്റപണികളും പൂര്‍ത്തിയായതായി കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാരവര്‍മ്മ പറഞ്ഞു.

പന്തളം വലിയകോയിക്കല്‍ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിക്കുന്ന തിരുവാഭരണം  മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുകയും ചെയ്യും.

മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്.ഇതില്‍ പ്രധാനം ഗോപുരത്തിന്റെ ആകൃതിയിലുള്ള നെട്ടൂര്‍  പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള തനി തങ്കത്തില്‍ തീര്‍ത്ത  തിരുമുഖം,പ്രഭാമണ്ഡലം,വലിയ ചുരിക ,ചെറിയ ചുരിക,ആന,കടുവ,വെള്ളി  കെട്ടിയ വലംപിരി ശംഖ്,ലക്ഷ്മി രൂപം,പൂന്തട്ടം,നവരത്‌നമോതിരം ,ശരപൊളി മാല,വെളക്കു മാല,മണി മാല,എറുക്കും പൂമാല,കഞ്ചമ്പരം എന്നിവയും രണ്ടാമത്തെ പെട്ടിയില്‍ തങ്കത്തില്‍ തീര്‍ത്ത കലശത്തിനുള്ള തൈലക്കുടവും ശബരിമലയില്‍ നടക്കുന്ന പ്രത്യേക പൂജകള്‍ക്കായുള്ള പൂജാപാത്രങ്ങളും ആണ്.

കൊടിപ്പെട്ടി എന്നുവിളിക്കുന്ന ദീര്‍ഘ ചതുരാകൃതിയിലുള്ള പെട്ടിയില്‍ മലദൈവങ്ങള്‍ക്കായുള്ള കൊടികള്‍,നെറ്റിപ്പട്ടം,ജീവിത,മെഴുവട്ടക്കുട എന്നിവയാണ്.തിരുവാഭരണ ഘോഷയാത്രയില്‍ ഉടനീളം നെട്ടൂര്‍ പെട്ടി ഒന്നാമതായും,കോടി പെട്ടി മൂന്നാമതായും ആണ് പോകുന്നത്.അന്‍പത്തിനാല്  ദിവസത്തെ വ്രതമനുഷ്ട്ഠിച്ച ഇരുപത്തി രണ്ട് അയ്യപ്പഭക്തന്മാരാണ് തലച്ചുമടായി തിരുവാഭരണ പേടകങ്ങളുമായി പന്തളത്ത് നിന്നും ശബരിമലയിലേക്ക്  പോകുന്നത്.

എല്ലാവര്‍ഷവും ധനു 28നാണ് തിരുവാഭരണം പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നതെങ്കിലും തലേദിവസം വൈകിട്ട് തന്നെ തിരുവാഭരണങ്ങള്‍ പേടകത്തിലടക്കം ചെയ്ത് കൊട്ടാരത്തില്‍ നിന്നും ദേവസ്വംബോര്‍ഡ് ഏറ്റുവാങ്ങി പിറ്റേദിവസം രാവിലെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരും.അന്ന് വെളുപ്പിനെ ക്ഷേത്രത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം കണ്ടു തൊഴാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. തിരുവാഭരണം കൊട്ടാരത്തില്‍ നിന്ന് ഏറ്റുവാങ്ങുന്ന നിമിഷം മുതല്‍ തിരികെ ശബരിമലയില്‍ നിന്നും തിരുവാഭരണം കൊട്ടാരത്തില്‍ തിരിച്ചെത്തിക്കും വരെ ഉള്ള ഉത്തരവാദിത്വം ദേവസ്വംബോര്‍ഡിനായിരിക്കും.

12ന് രാവിലെ 5ന് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം ദര്‍ശിക്കുവാന്‍ ഉച്ചയ്‌ക്ക് 12വരെ ഭക്തര്‍ക്ക് അനുവാദമുണ്ടായിരിക്കും. പന്ത്രണ്ട് മണിക്ക് ക്ഷേത്ര നടയടച്ച് വലിയ തമ്പുരാന്റെ സാന്നിധ്യത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.ഈ സമയം കൊട്ടാരത്തിലെ അംഗങ്ങള്‍ ഒഴികെ മറ്റാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.ദീപാരാധനയോടെ പൂജാകര്‍മ്മങ്ങള്‍ അവസാനിച്ചാലുടന്‍ തന്നെ ആഭരണങ്ങള്‍ പേടകങ്ങളില്‍ അടച്ച് വീരാളിപ്പട്ട് വിരിച്ച് പൂമാലകള്‍ ചാര്‍ത്തി ഘോഷയാത്രയ്‌ക്ക് തയ്യാറാകും.അപ്പോഴേക്കും പൂജിച്ച ഉടവാളുമായി എത്തുന്ന മേല്‍ശാന്തിക്ക് പണക്കിഴി ദക്ഷിണയായി നല്‍കി വലിയതമ്പുരാന്‍ ഉടവാള്‍ സ്വീകരിക്കും.പന്തളം രാജാവംശത്തിലെ വലിയ തമ്പുരാന്‍ സ്ഥാനമേല്‍ക്കുന്നയാള്‍ പിന്നീട് ശബരിമല ദര്‍ശനം നടത്താന്‍ പാടില്ലാത്തതിനാല്‍ ഈ ഉടവാളുമായി തമ്പുരാന്റെ പ്രതിനിധിയായി ഇളമുറതമ്പുരാന്‍ ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കും.

ഒരു മണിയോടെ ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നും പറന്നെത്തുന്ന രണ്ട് ശ്രീകൃഷ്ണ പരുന്തുകള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളില്‍ മൂന്ന് തവണ വട്ടമിട്ട് പറക്കുന്നതോടെ ക്ഷേത്രനട തുറക്കും. തിരുവാഭരണ ഘോഷയാത്രയ്‌ക്ക് തൊട്ടു പിന്നാലെ പല്ലക്കില്‍ വലിയ തമ്പുരാന്റെ പ്രതിനിധിയും പരിവാരങ്ങളും ഇരുമുടിയേന്തിയ അയ്യപ്പ ഭക്തന്മാരും യാത്രയാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

India

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

Kerala

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

Kerala

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.