വിജയവാഡ: ജമ്മു കശ്മീരില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
പിഡിപിയുമായും നാഷണല്‍ കോണ്‍ഫറന്‍സുമായും ചര്‍ച്ചകള്‍ നടക്കുകയാണ്. അതിന്റെ പുരോഗതി പിന്നീട് നിങ്ങള്ക്കറിയാനാവുമെന്ന് വാര്‍ത്താലേഖകരോട് അമിത് ഷാ പറഞ്ഞു.
എന്തായാലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുക തന്നെ ചെയ്യും. പാര്‍ട്ടിയുടെ അംഗത്വ പ്രചാരണം നല്ലരീതിയില്‍ മുന്നോട്ട് പോവുകയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: