Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനോദയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 08:29 pm IST
in Samskriti

ബുദ്ധികൊണ്ട് കണ്ടെത്താവുന്ന വിഷയമല്ലാ ഈശ്വരന്‍. ആത്മാവബോധത്തില്‍ മാത്രമേ ഈശ്വരന്‍ പ്രകടമാവുന്നുള്ളൂ. ഈശ്വരകൃപ ബുദ്ധിയില്‍ പ്രകടമാവുമ്പോള്‍ ബുദ്ധിയുടെ വൃത്തിഭാവം തിരോഭവിച്ച് ഗുണാതീതമായ ജ്ഞാനം ഉദിക്കുന്നു. ജ്ഞാനം അജ്ഞാനത്തെ നശിപ്പിക്കുന്നു. പിന്നീട് ഈശ്വരാനുഭൂതി സ്വയം സിദ്ധിക്കുന്നതോടുകൂടി ഈ ജ്ഞാനവും തിരോഭവിക്കും. രാജകീയ ധര്‍മ്മങ്ങളുടെയും നിരവധി ചുമതലകളുടേയും മധ്യത്തില്‍ ചൂഡാല എന്ന സതീരത്‌നം ആദ്ധ്യാത്മിക സിദ്ധിയുടെ പരമകാഷ്ഠയില്‍ എത്തിയിരുന്നു.

ഈശ്വരന്‍ സ്വയം പ്രകടമാവുന്ന അനായാസ പ്രക്രിയയെയാണ് ”കൃപ” എന്നു പറയുന്നത്. അജ്ഞാനത്തെ സമൂലം നശിപ്പിക്കുന്നതും കൃപയുടെ പരിണതഫലവുമായ ശക്തിയെ ജ്ഞാനം എന്നുപറയുന്നു. ജ്ഞാനത്തില്‍നിന്നു ലഭിക്കുന്ന ഫലമാണ് അഹന്തയുടെ ഉന്മൂലനാശം. ഇതിനെ മുക്തി എന്നുപറയുന്നു. തന്മൂലം പരമമായ വിശകലനത്തില്‍ കൃപയും ജ്ഞാനവും മുക്തിയും ഒന്നുതന്നെയെന്നു കാണാം.

സമ്പത്തുള്ളപ്പോള്‍ ദാരിദ്ര്യമില്ല. ദാരിദ്ര്യമില്ലെങ്കില്‍ ദുരിതമില്ല. ജ്ഞാനമാണു സമ്പത്ത്. ഒരുവന്‍ ജ്ഞാനസമ്പന്നനാകുമ്പോള്‍ അജ്ഞതയാകുന്ന ദാരിദ്ര്യവും ബന്ധനമാകുന്ന ദുരിതവും ഇല്ലാതാകും. അഹന്തയില്‍ അധിഷ്ഠിതമായ ബോധവും സ്വാര്‍ത്ഥ താല്പര്യങ്ങളും പാപവും ദ്രോഹവും അധാര്‍മ്മികകര്‍മ്മങ്ങളും ജനനമരണചക്രത്തില്‍ കുടുങ്ങിയുള്ള ദുരിതങ്ങളുമെല്ലാം ആ വിദ്യയുടെ സന്താനങ്ങളാണ്. ആത്മബോധം സ്വാര്‍ത്ഥപരിത്യാഗം ഹൃദയവിശാലത നിഷ്‌കാമകര്‍മ്മാചരണം വിഷയവിരക്തി ഇവയെല്ലാം ജ്ഞാനത്തിന്റെ പ്രതീകങ്ങളത്രെ?

ജ്ഞാനോദയം ലഭിക്കുന്നതുവരെ മനസ്സ് ഉണ്ടായിരിക്കും. മനസ്സ് എന്നാല്‍ ചലനത്തിന്റെയും തരളതയുടെയും ചാപല്യത്തിന്റെയും അവസ്ഥ എന്നാണര്‍ത്ഥം. മനസ്സിനെ ആശ്രയിക്കുന്ന ഏതിനും മനസ്സിനു നേരിടുന്ന അവസ്ഥതന്നെ വന്നുചേരും. അതും മനസ്സുപോലെ അസ്ഥിരമായി ഭവിക്കുന്നു. മനോമണ്ഡലത്തിലുണ്ടാകുന്ന ഏതിനും അറിവോ വിശ്വാസമോ വൈരാഗ്യമോ ഭക്തിയോ ധ്യാനാനുഭൂതികളോ എന്തുമാവട്ടെ അവയ്‌ക്കും ചാഞ്ചല്യമോ തിരോഭാവമോ സംഭവിക്കാനിടയുണ്ട്. എന്തെന്നാല്‍ മനസ്സ് എപ്പോഴും ചഞ്ചലമുണ്ട്. എന്നാല്‍ ജ്ഞാനമാകട്ടെ സ്ഥിരവും നിശ്ചലവും ദൃഢവും അനശ്വരവുമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.