മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ ഒരു കാറ്റടിപ്പാടത്തുണ്ടായ സ്ഫോടനത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 11.30 നായിരുന്നു സ്ഫോടനം.
ജെലാറ്റിന്‍ സ്റ്റിക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവം അട്ടിമറിയാണോയെന്ന് സംശയയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: