മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാന കൊല. അന്യജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ പിതാവും സഹോദരനും കൊല്ലെറിഞ്ഞു കൊന്നു. മുസാഫര്‍നഗറിലെ മലീറ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
19 വയസ്സുള്ള പെണ്‍കുട്ടിയെയാണ് പിതാവും സഹോദരനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. ജഗ്പാല്‍, മകന് സതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഗ്രാമത്തിലെ ഒരു പാടത്തിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവും സഹോദരനും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പിതാവും സഹോദരനും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഇഷ്ടികകൊണ്ട് പെണ്‍കുട്ടിയെ എറിഞ്ഞുകൊന്നതാണെന്ന് ചോദ്യംചെയ്യലില്‍ ഇരുവരും സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: