Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 691-ാം ദിവസം )

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2015, 07:17 pm IST
in Samskriti

രാമന്‍ പറഞ്ഞു: ദേവന്മാര്‍ക്കും മഹര്‍ഷിവര്യന്മാര്‍ക്ക് പോലും അപ്രാപ്യമായ ആദിയന്തരഹിതമായ ആ പരംപൊരുള്‍ മാത്രമേ എങ്ങും എന്നും പ്രഭാസിക്കുന്നതായുള്ളു. എന്താണ് ലോകം? എന്താണീ വിഷയം?

എകതയെയും വൈവിദ്ധ്യതയേയും കുറിച്ചുള്ള ചര്‍വ്വിതചര്‍വ്വണം ഇനി മതി. ആദ്യമേയുണ്ടായിരുന്ന പ്രശാന്തതയ്‌ക്ക് മാറ്റമേതുമില്ല. ആകാശത്ത് ആകാശം എപ്രകാരമുണ്ടോ അതുപോലെയാണ് ബ്രഹ്മം എന്ന അനന്തബോധത്തില്‍ സൃഷ്ടിയുണ്ടായത്. ജീവനില്‍ ഈ അറിവ് നിറവാകുമ്പോള്‍ സംസാരമെന്ന പിശാചിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാം. എങ്കിലും വല്ലപ്പോഴും അതതിന്റെ തല പുറത്തുകാട്ടിയെന്നുമിരിക്കും.

അജ്ഞാനസൂര്യന്‍ അസ്തമിക്കുമ്പോള്‍ ആകുലതകളുടെ ചൂട് ഇല്ലാതാകുന്നു. സംസാരമെന്ന പകല്‍വെളിച്ചവും അതോടെ ഇല്ലാതാകുന്നു. അജ്ഞാനവിമുക്തനായ സത്യജ്ഞാനി ലോകത്തിലെ പലവിധങ്ങളായ കര്‍മ്മങ്ങളിലും ആമഗ്‌നനാവുന്നു. ജനനമരണ ജരാനരകള്‍ ലോകനിയതിക്കനുസരിച്ചു നടക്കുന്നു.

സത്യത്തില്‍ ജ്ഞാനിയില്ല, അജ്ഞാനമില്ല, വിഭ്രമമില്ല, ആകുലതകളില്ല, സുഖങ്ങളുമില്ല.

സത്യത്തില്‍ ജ്ഞാനഅജ്ഞാനങ്ങള്‍, സുഖദുഖങ്ങള്‍ എല്ലാമെല്ലാം ബ്രഹ്മം മാത്രമാകുന്നു. ജ്ഞാനത്തിന്റെ നിറവില്‍ അത് ബ്രഹ്മമാകുന്നു. ജ്ഞാനത്തിന്റെ അഭാവത്തില്‍ ബ്രഹ്മേതരം എന്ന് പറയാവുന്ന യാതൊന്നും ഇല്ലാ താനും.

എന്നില്‍ പ്രബുദ്ധത ഉണര്‍ന്നിരിക്കുന്നു. എന്നിലെ വികലചിന്തകള്‍ക്കവസാനമായിരിക്കുന്നു. എന്നില്‍ സമതയും പ്രശാന്തതയും നിറഞ്ഞിരിക്കുന്നു. ഞാന്‍ ‘അതാണ്’. ലോകത്തെ ഞാന്‍ നിശ്ശൂന്യതയായി അറിയുന്നു.

എന്നിലെയീ നിറവിന് മുന്പ് ബ്രഹ്മം ഉണ്ടായിരുന്നു; എന്നാലത് ആത്മഅവിദ്യയായിരുന്നു. ഇന്നോ, അത് ആത്മജ്ഞാനമാണ്.

ആകാശം ശൂന്യവും, അവിഭാജ്യവും, നീലവര്‍ണ്ണവുമാണെപ്പോഴും എന്നതുപോലെ ജ്ഞാനം, അജ്ഞാനം അല്ലെങ്കില്‍ അറിഞ്ഞത്, അറിയാത്തത് എന്നിങ്ങിനെ വേര്‍തിരിച്ചതെല്ലാം എപ്പോഴും ബ്രഹ്മം മാത്രമാണ്.

ഞാന്‍ നിര്‍വാണമാണ്. എന്നിലെ സംശയങ്ങള്‍ ഇല്ലാതായിരിക്കുന്നു. ഞാന്‍ നിത്യസ്വതന്ത്രനായിരിക്കുന്നു. ഞാന്‍ പ്രസാദവാനും അനുഗൃഹീതനുമായിരിക്കുന്നു. ഞാന്‍ അനന്തനാണ്. എല്ലായ്‌പ്പോഴും ഞാനുണ്ട്, ഞാന്‍ ശൂന്യം, ഞാന്‍ പ്രശാന്തി. ഈ പരമപ്രശാന്തിയെത്ര ഉത്കൃഷ്ടം! വിഷയങ്ങളെക്കുറിച്ചുള്ള അറിവും ആശയും അറ്റുപോയിരിക്കുന്നു.

ഇനിയൊരിക്കലും നഷ്ടപ്പെടാത്ത വിധത്തില്‍ എന്നില്‍ സത്യസാക്ഷാത്ക്കാരം  നിറവായിരിക്കുന്നു. പ്രബുദ്ധമായ മേധാശക്തിയില്‍ എല്ലാറ്റിനെയും യഥാതഥമായിക്കാണാന്‍, അനുഭവിക്കാന്‍ എനിക്കാവുന്നു. എണ്ണമറ്റ ലോകങ്ങള്‍ അനന്തബോധത്തില്‍ ഉണ്ടായി മറഞ്ഞുകൊണ്ടേയിരിക്കുന്നു. അവയില്‍ ചിലത് ചിലര്‍ക്ക് ദൃശ്യവും മറ്റുചിലത് അദൃശ്യവുമാണ്. അവയെ എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ക്കാവും?

അവയവവങ്ങളും ജീവികളും തമ്മിലുള്ള അന്തരം തുലോം വാക്കുകളില്‍ മാത്രമാണ്. ലോകവും ബ്രഹ്മവും തമ്മിലുള്ള ബന്ധവും അതുപോലെയാണ്

ബ്രഹ്മം മാത്രമേയുള്ളൂ. ലോകം മിഥ്യയാകുന്നു. ഈ സത്യം നിറയുമ്പോള്‍ എല്ലാവിധ ആശകള്‍ക്കും അന്ത്യമായി. അതാണ് പരമപ്രശാന്തി, നിര്‍വ്വാണം.

‘ഈ പ്രബുദ്ധതയെന്നില്‍ നിറച്ചത് ബുദ്ധിയോ മേധാശക്തിയോ അല്ല. ബുദ്ധിശക്തിയെ അടക്കിയൊതുക്കിയുമല്ല ഇത് സാധിച്ചത്. സ്വയം അറിയാനുള്ള  വസ്തുവല്ലാത്തതിനാല്‍ പ്രബുദ്ധതയ്‌ക്ക് അവബോധമില്ല. അത് അവബോധത്തിനു പാത്രമല്ല.’

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.