നാസിക്: ചരിത്രപ്രസിദ്ധനഗരമായ നാസിക്കിലൂടെ ഒഴുകുന്ന ഗോദാവരിയുടെ തീരം അത്യപൂര്‍വമായ നാദലയത്തിനു സാക്ഷിയാകുന്നു . 30,000 അടിയുള്ള ഭീമാകാരന്‍ വേദിയില്‍ ഒരേ സമയത്ത് 4000 പുല്ലാങ്കുഴല്‍ വായനക്കാര്‍ ജനുവരി 12 ന് നാദം ഉതിര്‍ക്കും.
എല്ലാ പ്രായക്കാരെയും സമൂഹത്തിലെ എല്ലാ തുറയില്‍ ഉള്ളവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ പണ്ഡിറ്റ് റോനു മസുംദാറിന്റെ നേതൃത്വത്തിലാണ് പുല്ലാങ്കുഴല്‍ വായിക്കുന്നത്. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ മുഖ്യാതിഥിയായിരിക്കും.
ആര്‍ട്ട് ഓഫ് ലിവിങ്ങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ മഹാരാഷ്‌ട്ര സന്ദര്‍ശനത്തിലെ രണ്ടു പ്രധാന പരിപാടികളില്‍ ഒന്നാണ് ഇത്. ഭാരതത്തിലെ പുരാതന സംഗീതനൃത്ത പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ ആര്‍ട്ട് ഓഫ് ലിവിങ്ങ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന വേണുനാദ് ശാന്തിയും ഐക്യവും പരത്താന്‍ സംഗീതത്തിനുള്ള ശക്തിയെ വീണ്ടും ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
അഞ്ച് ലക്ഷത്തോളം ആളുകള്‍ ഈ പരിപാടിയ്‌ക്ക് എത്തുമെന്നും 75 ല്‍ അധികം രാജ്യങ്ങളില്‍ ഇത് വെബ്കാസ്റ്റ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ആര്‍ട്ട് ഓഫ് ലിവിങ്ങ് ഒരുക്കിയ നാദലയ പരമ്പരകളില്‍ ഏറ്റവും പുതിയതാണ് വേണുനാദ്.
















