ചവറ: സംസ്കൃത കലോത്സവത്തില്‍ വ്യക്തമായ മുന്നേറ്റം കാഴ്ച വയ്ക്കുകയാണ് പാരിപ്പള്ളി അമൃത സംസ്കൃത ഹയര്‍ സെക്കണ്ടറി സ്കൂള്‍. സംസ്കൃതം പദ്യപാരായണത്തില്‍ എ ഗ്രേഡ് നേടി ഹണി ആര്.പിള്ളയും സംസ്കൃതകലോത്സവം സിദ്ധരൂപോച്ചാരണത്തില്‍ ആനന്ദ് വിജയനും സംസ്ഥാന കലോത്സവത്തിലേക്ക് അര്‍ഹത നേടി. സംസ്കൃതം പദ്യപാരായണത്തില്‍ ആദ്യമായി വിജയിച്ച് സംസ്ഥാന കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഹണി ആര്.പിള്ള.
ഒമ്പതാം ക്ലാസുകാരിയായ ഹണി എച്ച്എസ് വിഭാഗത്തിലാണ് മത്സരിച്ചത്. ടെലിവിഷന്‍ മെക്കാനിക്കായ രമേശ് പിള്ളയുടെയും വീട്ടമ്മയായ യമുനയുടെയും മൂത്തമകളായ ഹണി സ്റ്റാര്‍സിംഗര്‍ ഫെയിം കൂടിയാണ്. കഴിഞ്ഞ വര്‍ഷം സംസ്കൃതപദ്യപാരായണത്തില് സംസ്ഥാനതലത്തില്‍ രണ്ടാമതെത്തിയ ഹണി മലയാളം പദ്യപാരായണത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. സംസ്കൃതകലോത്സവത്തില്‍ മികച്ചപ്രകടനം കാഴ്ചവയ്ക്കുന്ന ഹണിക്ക് പരിശീലനം നല്‍കുന്നത് പാരിപ്പള്ളി പ്രണവം സംഗീത വിദ്യാലയത്തിലെ ഷീല ടീച്ചറാണ്. ഗാനാലാപനത്തിലും അഷ്ടപദിയിലും സംഘഗാനത്തിലും മലയാളം പദ്യപാരായണത്തിലും ഹണി മത്സരാര്‍ത്ഥിയാണ്. യുപി വിഭാഗത്തെ പ്രതിനിധീകരിച്ച് ജില്ലയില്‍ ഒന്നിലേറെ തവണ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. സഹോദരിയായ ഹൈമ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കല്ലുവാതുക്കല്‍ കരുണാ സെന്‍ട്രല്‍ സ്കൂളില്‍ പഠിക്കുന്ന ഹൈമയും പാരായണ മത്സരങ്ങളില്‍ ചേച്ചിയുടെ വിജയം ആവര്‍ത്തിക്കുന്നയാളാണ്.
സംസ്കൃതോത്സവത്തില്‍ പ്രധാന ഇനമായ സിദ്ധരൂപോച്ചാരണത്തില്‍ മത്സരിച്ച പത്തുപേരെയും നിഷ്പ്രഭമാക്കിയാണ് യുപി വിഭാഗത്തില്‍ ആനന്ദ് വിജയന് എന്ന ആറാം ക്ലാസുകാരന് ചരിത്രം കുറിച്ചത്. കൊട്ടിയം ഫെഡറല്‍ കോളജിലെ മലയാളം അധ്യാപകനായ വിജയന്റെയും ഗീതയുടെയും മകനായ ആനന്ദ്വിജയനെ സ്കൂളിലെ ടീച്ചര്‍മാരാണ് പരിശീലിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: