ന്യൂദല്‍ഹി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തുടരന്വേഷണം ആവശ്യപെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിയ കോടതി, മണി നടത്തിയ പ്രസംഗത്തില്‍ അന്വേഷിക്കേണ്ട വസ്തുതകള്‍ ഇല്ലെന്നും വ്യക്തമാക്കി.
വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബഞ്ച് തള്ളിയിരിക്കുന്നത്. മണി നടത്തിയ വിവാദ പ്രസംഗം മുഴുവന്‍ സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. എന്നാല്‍ തുടരന്വേഷണത്തിനാവശ്യമായ വസ്തുതകള്‍ ഇതിലില്ലെന്നും പ്രസംഗം കോടതി വായിച്ചതാണെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: