ഹിന്ദുവിനു വാക്കുകളും വാദങ്ങളുംകൊണ്ടു കഴിയാന്‍ ഇഷ്ടമില്ല. ഇന്ദ്രിയവേദ്യമായ സാധാരണ സത്തയില്‍ കവിഞ്ഞു വല്ലതുമുണ്ടെങ്കില്‍ അതവന് നേരിട്ടു കാണണം. ജഡമല്ലാത്ത ഒരാത്മാവു തന്നിലുണ്ടെങ്കില്‍ അതവന് നേരിട്ടു കാണണം. ജഡമല്ലാത്ത ഒരാത്മാവു തന്നിലുണ്ടെന്നെങ്കില്‍, അതവന് നേരിട്ടു കാണണം. ജഡമല്ലാത്ത ഒരാത്മാവു തന്നിലുണ്ടെങ്കില്‍ പരമകാരുണികനായ ഒരു പരമകാരുണികനായി ഒരു പരാമാത്മാവുണ്ടെങ്കില്‍ അവനു നേരെ അങ്ങോട്ടു ചെല്ലണം. അവന് അവിടുത്തെ കാണണം, അതുകൊണ്ടേ അവന്റെ സംശയമെല്ലാം നശിക്കൂ. അങ്ങനെ, ആത്മാവിന്റെ, ഈശ്വരന്റെ, അത്യുത്കൃഷ്ടപ്രമാണമായി ഒരു ഹിന്ദുസിദ്ധന്‍ നല്‍കുന്നതിതാണ്; ‘ആത്മദര്‍ശനം എനിക്കു കിട്ടിയിരിക്കുന്നു. ഈശ്വരനെ ഞാന്‍ കണ്ടിരിക്കുന്നു. അതാണു താനും പൂര്‍ണതയ്‌ക്കുള്ള ഏക വ്യവസ്ഥ. ചില സിദ്ധാന്തങ്ങളിലും തത്ത്വങ്ങളിലും വിശ്വസിക്കാനുള്ള യത്‌നമോ സംരംഭമോ അല്ല ഹിന്ദുമതം; സാക്ഷാത്കരിക്കലാണത്,ആകലും ആയിത്തീരലും.
















