അഹമ്മദാബാദ്: ഹിന്ദുസമൂഹം അപകടത്തിലായാല്‍ രാജ്യംതന്നെ അപകടത്തിലാകുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.
ഹിന്ദുക്കളായ എല്ലാവരെയും ഒന്നിപ്പിക്കേണ്ടത് ഹിന്ദുക്കളുടെ കടമയാണെന്നും ഹിന്ദുക്കളെ ശാക്തീകരിക്കണമെന്നും സര്‍സംഘചാലക് പറഞ്ഞു. മൂന്ന് ദിവസമായി നടന്നുവന്ന ആര്‍എസ്എസ് ശിബിരത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തെ പ്രശംസിച്ച സര്‍സംഘചാലക് സമൂഹത്തിലെ എല്ലാവരും തുല്യനിലയില്‍ ബഹുമാനിക്കപ്പെടണമെന്നും പറഞ്ഞു.
എല്ലാ ഹിന്ദുക്കളും ഒന്നിച്ചാല്‍ രാജ്യത്തിന്റെ പുരോഗതി തടയാന്‍ ഒരു ശക്തിക്കുമാവില്ല. വിശ്വഗുരുവായിരുന്ന കാലത്ത് ഭാരതം ലോകത്തെ നയിച്ചിട്ടുണ്ട്. അന്ന് ലോകത്ത് സമാധാനം കളിയാടിയിരുന്നതായി സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: