റോം: ആരോഗ്യനില തൃപ്തികരമെങ്കില്‍ കടല്‍ക്കല്‍ക്കൊല കേസിലെ പ്രതിയായ നാവികനെ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് ഇറ്റലി. ഇറ്റലി വിദേശകാര്യമന്ത്രി പാവ്‌ലോ ജെന്റിലോണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി മദ്ധ്യത്തോടെ ഇന്ത്യയിലെത്താനാണ് സുപ്രീംകോടതി ഇറ്റാലിയന്‍ ഭടനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പിന്നീട് ചികിത്സ പൂര്‍ത്തിയാകാന്‍ നാലുമാസം കൂടി സമയം നീട്ടിനല്‍കണമെന്ന് മാസിമിലാനോ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹര്‍ജിയും സുപ്രീംകോടതി തള്ളുകയായിരുന്നു.
അതേസമയം, നാവികന്റെ ആരോഗ്യമാണ് സര്‍ക്കാറിന്റെ മുഖ്യപരിഗണനയെന്ന് ഇറ്റലിയും വ്യക്തമാക്കി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കുന്ന ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല
ലസ്‌തോറെക്കു പക്ഷാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സക്കായി സെപ്റ്റംബര്‍ 12ന് നാലു മാസത്തേക്ക് നാട്ടില്‍ പോകാന്‍ സുപ്രീംകോടതി അനുവദിച്ചത്. പിന്നീട് ചികിത്സ പൂര്‍ത്തിയാകാന്‍ നാലുമാസം കൂടി സമയം നീട്ടിനല്‍കണമെന്ന ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.
ഇതിനിടെ, പ്രശക്കനം രമ്യമായി പരിഹരിക്കാന്‍ ഇറ്റലി സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് കേന്ദ്രം പരിഗണിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടുത്തിടെ രാജ്യസഭയില്‍ പറഞ്ഞിരുന്നു.
















