ബെര്‍ക്കലി:യു എസില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി പോലീസിന്റെ വെടിയേറ്റു മരിച്ചു. സെന്റ് ലൂയിസ് കൗണ്ടിയില്‍ അന്റോണിയോ മാര്‍ട്ടിന്‍ എന്ന 18 കാരനാണ് വെളുത്ത വര്‍ഗക്കാരനായ പോലീസ് ഓഫീസറുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പോലീസ് ഓഫീസറെ നേരിടാന്‍ ശ്രമിച്ചപ്പോഴാണ് അന്റോണിയോ മാര്‍ട്ടിന്‍ എന്നയാളെ വെടിവയ്‌ക്കേണ്ടിവന്നതെന്ന് സെന്റ് ലൂയിസ് കൗണ്ടി പോലീസ് വിശദീകരിച്ചു. ദൂരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടുപേരെ സമീപിച്ചപ്പോള്‍ അതിലൊരാളാണ് പോലീസിനു നേരെ തോക്കു ചൂണ്ടിയത്.
പ്രാണരക്ഷാര്‍ത്ഥം തിരിച്ചുവെടിവയ്‌ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രണ്ടാമന്‍ ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് നിരവധിപേര്‍ സ്ഥലത്ത് തടിച്ചുകൂടി. അക്രമത്തിനു ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.
ഫെര്‍ഗൂസണില്‍ മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ചു കൊന്നതിന്റെ പ്രതിഷേധം കെട്ടടങ്ങുന്നതിനു മുന്‍പാണ് പുതിയ സംഭവം. കഴിഞ്ഞ ആഗസ്റ്റില്‍ നിരായുധനായ കറുത്ത വര്‍ഗബാലനെ പോലീസ് വെടിവച്ചുകൊന്നതിനുസമീപം തന്നെയാണ് ഈ സംഭവവും.
അമേരിക്കയില്‍ വംശീയ വിദ്വേഷത്തിന്റെ പേരില്‍ പോലീസ് കറുത്ത വര്‍ഗക്കാരെ വെടിവച്ചുകൊല്ലുന്നതിന്റെ പേരില്‍ പ്രക്ഷോഭം നടക്കുകയാണ്.
















