1. ദിവസവും മുടങ്ങാതെ ഈശ്വരനെ പ്രാര്‍ത്ഥിക്കുക.
2. ശുചിത്വപൂര്‍ണമായ ജീവിതം ഒരാചാരമായി അനുഷ്ഠിക്കണം.
3. മത്സ്യമാംസങ്ങള്‍ കഴിക്കരുത്. അത് ശവക്കറിയാണ്.
4. ത്യാഗം, എല്ലാ മനുഷ്യര്‍ക്കും ആവശ്യമാണ്. വിദ്യാലയങ്ങളില്‍ കുട്ടികളെകൂടി ത്യാഗം പഠിപ്പിക്കണം.
5. അറിവുള്ളവര്‍ ഉപദ്രവിക്കാനോ ദുഷിക്കാനോ ഒരുങ്ങുകയില്ല.
6. അറിവില്ലാത്തവരോട് നാം അനുകമ്പയോടുകൂടി പെരുമാറണം.
7. വിവേകം താനേ വരുമോ? വരില്ല. യത്‌നിക്കണം. നല്ല പുസ്തകങ്ങള്‍ വായിക്കണം.
8. ഏതു ജോലിയും ചെയ്യാന്‍ മടിക്കരുത്. ചുടലക്കാട് സൂക്ഷിച്ചല്ലോ ഹരിശ്ചന്ദ്രന്‍?
9. സ്വന്തം കാലില്‍ നില്‍ക്കാനും പഠിക്കണം.
10. അന്ധമായി ആരേയും ഒന്നിനേയും അനുകരിക്കരുത്.
11. നമ്മുടെ ധര്‍മ്മം ശരിയായി അനുഷ്ഠിച്ചാല്‍ ഒന്നിനെയും ഭയപ്പെടുവാനില്ല.
12. ആത്മവിശ്വാസം വേണ്ടതാണ്. ഗുണമാണ്. അഹങ്കാരം ദോഷവും. രണ്ടിന്റെയും അതിര്‍വരമ്പ് കനത്തതല്ല.
13. ക്ഷേത്രത്തിനുപകരം പ്രാര്‍ത്ഥനമന്ദിരങ്ങള്‍ സ്ഥാപിച്ച് അവിടെ മഹാന്മാരുടെ പടങ്ങള്‍വെച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയാല്‍ മതി.
14. നല്ലവരായിരുന്ന് നന്മ ചെയ്യുവിന്‍.
15. ഈ ലോകത്ത് ആര്‍ക്കാണ് അന്യന് അല്പമെങ്കിലും സഹായം ചെയ്യാന്‍ സാധിക്കാത്തത്.
16. അധര്‍മ്മ പക്ഷത്ത് നിന്ന് ജയിക്കുന്നതിനേക്കാള്‍ നല്ലത് ധര്‍മ്മപക്ഷത്തുനിന്ന് പരാജയപ്പെടുന്നതാണ്. അങ്ങനെയുള്ളവരെയാണ് നമുക്കിഷ്ടം.
















