ദമാസ്‌കസ്: ദമാസ്‌കസിലെ വിമത മേഖലകളിലെ സ്‌കൂളുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 12 ഓളം കുട്ടികള്‍ മരിച്ചു.
സിറിയയില്‍ ഐസിസ് ഭീകരര്‍ക്കെതിരായ സൈനിക നടപടി തുടങ്ങിയ ശേഷമുള്ള ആക്രമണങ്ങളില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം ദിവസം തോറും കൂടിവരികയാണ്.
ഇദ്‌ലിബ് പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ ഏഴ് കുട്ടികളാണ് കൊല്ലപ്പെട്ടത്. ദൗമയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് കുട്ടികളുള്‍പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
ആഭ്യന്തര കലാപം നടക്കുന്ന സിറിയയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 11,000 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. യൂനിസെഫിന്റെ കണക്കുകള്‍ പ്രകാരം 30 ലക്ഷത്തോളം കുട്ടികള്‍ക്ക് വീടുകള്‍ നഷ്ടമായിട്ടുണ്ട്.
















