വത്തിക്കാന്‍:വത്തിക്കാനിലെ കത്തോലിക്കാ സഭയുടെ ഭരണസംവിധാനത്തെ രൂക്ഷമായിവിമര്‍ശിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ രംഗത്ത്. സഭയിലെ ചിലര്‍ക്ക് അധികാര ഭ്രമമാണെന്നും മറവി രോഗവുമാണെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി.
കിസ്മസിന് മുമ്പ് കര്‍ദിനാള്‍മാര്‍ക്ക് നല്‍കിയ സന്ദേശത്തിലായിരുന്നു മാര്‍പാപ്പ സഭാ നേതൃത്വത്തെ വിമര്‍ശിച്ചത്. അധികാരം കൈക്കലാക്കാന്‍ സഹപ്രവര്‍ത്തകരേയും സഹോദരങ്ങളേയും അപകീര്‍ത്താന്‍ മടിക്കാത്തവര്‍ സഭയിലുണ്ട്.
കാപട്യത്തിന്റെ ഇരട്ടമുഖമുള്ളവരാണ് പലരും. പരദൂഷണവും സ്വാര്‍ത്ഥതയും മുഖമുദ്രയാക്കിയവര്‍. പുതുവര്‍ഷം പിറക്കുന്നതോടെ ഇതില്‍ മാറ്റം വരുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണസിതിയിലെ അധികാരം താഴെതട്ടിലേക്ക് കൈമാറുന്നതടക്കം താന്‍ തുടങ്ങിവച്ച പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകുമെന്ന ശക്തമായ സന്ദേശം നല്‍കിയ മാര്‍പാപ്പ കത്തോലിക്ക സഭയിലെ ഭരണകാര്യാലയത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയാണ് പ്രസംഗം പൂര്‍ത്തിയാക്കിയത്.
















