Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭീകരനേതാവ് ലഖ്‌വിക്ക് ജാമ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2014, 11:36 pm IST
inWorld

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊടുംഭീകരനും ലഷ്‌ക്കര്‍ ഇ തൊയ്ബ കമാന്‍ഡറുമായ സഖി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക് പാകിസ്ഥാനിലെ  ഭീകരവിരുദ്ധക്കോടതി ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ്, തെളിവില്ലെന്നു പറഞ്ഞ് ഇയാള്‍ക്ക് ജഡ്ജി കൗസുര്‍ അബ്ബാസ് സെയ്ദി ജാമ്യം നല്‍കിയത്.

ലോകത്തെ നടുക്കിയ പെഷവാര്‍ ഭീകരാക്രമണത്തിന്റെ അടുത്ത ദിവസം തന്നെ കൊടും ഭീകരന് ജാമ്യം നല്‍കിയ പാക്ക് നടപടി വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും അമര്‍ഷത്തിനും കാരണമായിട്ടുണ്ട്. ഭാരതം ഇതിനെതിരെ ശക്തമായാണ് പ്രതികരിച്ചത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ  ആത്മാര്‍ഥതയില്ലായ്‌മയാണ് ഇത് കാണിക്കുന്നതും.

ബുധനാഴ്ചയാണ്  ഇയാള്‍ ജാമ്യത്തിന് അപേക്ഷിച്ചത്. റാവല്‍പിണ്ടി ജയിലില്‍ രഹസ്യമായി വാദംകേട്ട് വ്യാഴാഴ്ച തന്നെ ജാമ്യവും നല്‍കി.

മുംബൈ ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായ ലഖ്‌വിയടക്കം ഏഴുപേര്‍ വിചാരണ നേരിടുകയാണ്. അബ്ദുള്‍ വാജീദ്, മഷാര്‍ ഇഖ്ബാല്‍, സാദിഖ്, ഷഹീദ് ജമീല്‍ റിയാസ്, ജമീല്‍ അഹമ്മദ്, യൂനസ് അന്‍ജും എന്നിവരാണ് മറ്റുള്ള ഭീകരര്‍. 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ മരിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണം ആസൂത്രണം ചെയ്തതും ധനസഹായം നല്‍കിയതും നടത്തിയതും ലഖ്‌വിയുടെ നേതൃത്വത്തിലായിരുന്നു.

തങ്ങളുടെ മണ്ണിലാണ് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നതെന്ന് പാക്കിസ്ഥാന്‍ പിന്നീട് സമ്മതിച്ചിരുന്നു. അജ്മല്‍ കസബ് ഒഴികെ, ആക്രമണത്തില്‍ പങ്കെടുത്തവരെല്ലാം തന്നെ അന്ന് കൊല്ലപ്പെട്ടിരുന്നു. കമാന്‍ഡോകള്‍ പിടിച്ച അജ്മല്‍ കസബിനെ പിന്നീട് തൂക്കിലേറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ പിടിയിലായവരുടെ വിചാരണ അവിടെ  ഒച്ചിഴയുന്ന വേഗത്തിലാണ് നടത്തുന്നത്. ഭീകരതയ്‌ക്ക് എതിരെ പോരാടുന്നതില്‍ പാക്കിസ്ഥാന് ആത്മാര്‍ഥതയുണ്ടെങ്കില്‍ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികള്‍ക്ക് വേഗം ശിക്ഷ ഉറപ്പാക്കാനും ഭാരതം ആവശ്യപ്പെട്ടിരുന്നു.

പാക്കിസ്ഥാനിലെ പെഷവാറില്‍ താലിബാന്‍ നടത്തിയ കൂട്ടക്കുരുതിയില്‍ നൂറിലേറെ കുട്ടികള്‍ അടക്കം 148 പേര്‍ മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇയാള്‍ ജാമ്യത്തിന് അപേക്ഷിച്ചത്. അതിന് അടുത്ത ദിവസം തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു. ഇത് ദുരൂഹമാണ്.

കൊടും ഭീകരനെ ജാമ്യത്തില്‍ വിട്ട് പാക്ക് കോടതി ഉത്തരവിട്ടതില്‍  ലോകം ഞെട്ടി. പാക്ക് മേഖലയില്‍ നിന്ന് ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലയൊണ് കൊടും ഭീകരനെ വിട്ടയച്ചത്. ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ രണ്ടാമനാണ് ലഖ്‌വി. സ്ഥാപകന്‍ ഹാഫീസ് സെയ്ദ് കഴിഞ്ഞാല്‍ അടുത്തയാള്‍.

ജമ്മുകശ്മീരിലെ ലഷ്‌ക്കര്‍ പ്രവര്‍ത്തനത്തിന്റെ സുപ്രീം കമാന്‍ഡറാണ്. ചെച്‌നിയയിലും ബോസ്‌നിയയിലും ഇറാഖിലും തെക്കനേഷ്യയിലും ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ട് ഈ 54 കാരന്‍. ഇനി ന്യൂദല്‍ഹിയില്‍ ഭീരാക്രമണം നടത്തുമെന്ന് ഇയാള്‍ മുംബൈ ഭീകരാക്രമണശേഷം പ്രഖ്യാപിച്ചിരുന്നു.

ഭാരതത്തില്‍ തുടര്‍ച്ചയായി ഭീകരാക്രമണം നടത്തുകയാണ് ഇയാളുടെ ലക്ഷ്യം തന്നെ. ഭാരതത്തിലെ ജനസാന്ദ്രമായ മേഖലകള്‍ തെരഞ്ഞെടുത്ത് ബോംബാക്രമണം നടത്തണമെന്നാണ് ഇയാള്‍ ലഷ്‌ക്കര്‍ ഭീകരരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

പുതിയ വാര്‍ത്തകള്‍

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.