ന്യൂദല്‍ഹി: ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാക്കുന്ന ശമ്പള പരിധി 25,000 രൂപയാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഉടനുണ്ടാകും. ഇതു സംബന്ധിച്ച തീരുമാനം നേരത്തേ ഉണ്ടായതാണ്. ഇതിനുള്ള വിജ്ഞാപനം ഇറങ്ങിയാല്‍ മതിയാകും.
വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്ന് ഇഎസ്‌ഐ കേന്ദ്ര ബോര്‍ഡു യോഗത്തിനു ശേഷം അംഗം വി. രാധാകൃഷ്ണന്‍ പറഞ്ഞു.
ഇഎസ്‌ഐ ആനുകൂല്യം അങ്കണ്‍വാടി തൊഴിലാളികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ലഭ്യമാക്കുന്നതു സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ഉറപ്പു നല്‍കിയതായി രാധാകൃഷ്ണന്‍ അറിയിച്ചു.
















