ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഖ്‌വിക്ക് ജാമ്യം അനുവദിച്ചത് നിര്‍ഭാഗ്യകരമാണെന്നും പാക്ക് സര്‍ക്കാര്‍ ഇത് റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
ഹൈക്കോടതിയില്‍ പാക്ക് സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതോടെ ലഖ്‌വിയുടെ ജാമ്യം റദ്ദാകും. മുംബൈ ഭീകരാക്രമണം പോലെയുള്ള സംഭവത്തിന് പിന്നിലെ മുഖ്യ സൂത്രധാരന് ജാമ്യം ലഭിക്കുകയെന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്.
പെഷവാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഷെരീഫ് ഭീകരര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ലഖ്‌വിയുടെ ജാമ്യം.
പാക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച്ച പറ്റിയതായും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു. കേസിലെ ഈ തീരുമാനം ഒട്ടും പ്രതീക്ഷിച്ചതല്ല. തങ്ങള്‍ നിരവധി സാക്ഷികളെ ഹാജരാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
















