ഇസഌമബാദ്: തങ്ങള്‍ താലിബാനെതിരെ തിരിച്ചടിച്ചതായി പാക്ക് പട്ടാളം അവകാശപ്പെട്ടു.പെഷാവാര്‍ ആക്രമണത്തിന് തിരിച്ചടിച്ചതായും 57 ഭീകരര്‍ കൊല്ലപ്പെട്ടതായുമാണ് അവകാശവാദം.
ഖൈബര്‍ മേഖലയിലെ വ്യോമാക്രമണത്തിലാണ് ഭീകരരെ കൊന്നതെന്നും പാക്ക് പട്ടാളം പറയുന്നു.ഖൈബറിലെ തിറ താഴ്‌വരയില്‍ ഇരുപതോളം വ്യോമാക്രമണം നടത്തിയതായും താലിബാന്റെ നിവധി താവളങ്ങള്‍ തകര്‍ത്തതായും പാട്ടാളം പറയുന്നുണ്ട്.
















