ന്യൂദല്‍ഹി: ഇന്ത്യയിലെ അംബാസഡര്‍ ഡാനിയേല്‍ മാഞ്ചിനിയെ ഇറ്റലി തിരിച്ചുവിളിച്ചു. കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മസിമിലാനോ ലത്തോരെയുടെ അപേക്ഷ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ഇറ്റലിയുടെ നടപടി.
എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് മാഞ്ചിനിയെ അടിയന്തരമായി വിളിപ്പിച്ചതെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധം വഷളായി എന്ന് ഈ സംഭവം കൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ലെന്നും ഇറ്റാലിയന്‍ അധികൃതര്‍ പറയുന്നു.
ചികിത്സയ്‌ക്കായി നാട്ടില്‍ പോയ മസിമിലാനോ ലത്തോരെ നാല് മാസം കൂടി ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് ലത്തോരെ ജനുവരി 16ന് ഇന്ത്യയില്‍ എത്തേണ്ടി വരും.
കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്തോറെ ജിറോണ്‍ ഇപ്പോള്‍ ദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് കഴിയുന്നത്.
















