തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരും. മദ്യനയം നടപ്പിലാക്കിയതിനെ തുടര്‍ന്ന് ടൂറിസം, തൊഴില്‍ മേഖലകളിലെ പ്രശ്നങ്ങളെ സംബന്ധിച്ച് പഠിക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടും ഇന്ന് പരിശോധിക്കും.
ടൂറിസം, തൊഴില്‍ വകുപ്പ് സെക്രട്ടറിമാരോട് മദ്യനയം സ്രഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. പത്ത് ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ അഡ്വക്കറ്റ് ജനറലിന്റെ വിദഗ്ധോപദേശവും തേടും.
ഹൈക്കോടതി വിധി അനുസരിക്കാനാണ് എ.ജിയും നിയമവകുപ്പും നിലവില്‍ നിയമോപദേശം നല്‍കിയിട്ടുള്ളതെങ്കിലും അപ്പീല്‍ സാധ്യത പരിശോധിക്കാന്‍ മന്ത്രിസഭ എ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: