മാനന്തവാടി : സംസ്ഥാന കൃഷിവകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ മുതല്‍ മാനന്തവാടിയില്‍ നടത്താനിരുന്ന നാഷണല്‍ അഗ്രിഫെസ്റ്റ് കര്‍ഷകരുടെ പ്രതിഷേധത്തെയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്ന് മാറ്റിവെച്ചു. 2015 ജനുവരി 10 മുതല്‍ 17 വരെ നടത്താനാണ് പുതിയ തീരുമാനം.
കഴിഞ്ഞ ആഴ്ച ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് നെല്‍കൃഷി നശിക്കുകയും നൂറ്കണക്കിന് കര്‍ഷകര്‍ കൃഷിവകുപ്പിനെതിരെ തിരിയുകയുമുണ്ടായി. ഇന്‍ഷുര്‍ ചെയ്ത നെല്ലിനുപോലും നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കൃഷിവകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ചേകാടിയിലെ കര്‍ഷകര്‍ ചൊവാഴ്ച്ച മുളച്ച നെല്‍ക്കതിരുമായി കല്‍പ്പറ്റയിലെ ജില്ലാ കൃഷി ഓഫീസിലേക്കും ജില്ലാകലക്ട്രേറ്റിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. ചില കര്‍ഷകസംഘടനകള്‍ കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ അഗ്രിഫെസ്റ്റ് നടത്താനനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇതേതുടര്‍ന്നാണ് ഫെസ്റ്റ് മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: