തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് പണിമുടക്ക് ആരംഭിച്ചു.
പെന്‍ഷനും ശമ്പളവും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്.
തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസുകള്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്തില്ല. സിറ്റി സര്‍വീസുകളും ദീര്‍ഘ ദൂര സര്‍വീസുകളും മുടങ്ങിയത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
അയല്‍ ജില്ലകളില്‍ നിന്നു വരുന്ന സര്‍വീസുകള്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിക്കുകയാണ്.ശബരിമല റൂട്ടിലെ എല്ലാ സര്‍വീസുകളെയും പണിമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.
കെ.എസ്.ആര്.ടി.സിയെ സംരക്ഷിക്കുക, പെന്‍ഷനും ശമ്പളവും കൃത്യമായി വിതരണം ചെയ്യക, സൂപ്പര്‍ക്ളാസ് സര്‍വീസുകളുടെ ദേശസാത്കരണം സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
സര്‍ക്കാരും തൊഴിലാളി സംഘടനകളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: