വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ യുവ ഡോക്ടര്‍ അമേരിക്കയില്‍ സര്‍ജന്‍ ജനറല്‍ പദവിയില്‍. ഡോ. വിവേക് എച്ച്.മൂര്‍ത്തിയെയാണ് പത്തൊമ്പതാമത് ജനറല്‍ സര്‍ജനായി നിയമിച്ചുകൊണ്ടുള്ള പ്രസിഡന്റ് ബരാക് ഒബാമയുടെ നോമിനേഷന്‍ സെനറ്റ് അംഗീകരിച്ചത്.
ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 37 കാരനായ വിവേക് മൂര്‍ത്തി.
പൊതുജനാരോഗ്യ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഈ പദവിയിലേക്ക് 2013 നവംബറിലാണ് പ്രസിഡന്റ് ഒബാമ ഡോ. മൂര്‍ത്തിയെ നിയമിച്ചത്. ഇത് 43ന് എതിരെ 51 വോട്ടുകള്‍ക്കാണ് സെനറ്റ് അംഗീകരിച്ചത്.2009 മുതല്‍ മൂര്‍ത്തി ഡോക്‌ടേഴ്‌സ് ഓഫ് അമേരിക്ക എന്ന സംഘടനയുടെ പ്രസിഡന്റാണ്. 2011 മുതല്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി അംഗവുമാണ്.
















