44.ശംഖചക്രവരാഭീതിപ്രഭാസിതകരോജ്ജ്വലാ: ശംഖം, ചക്രം, വരമുദ്ര, അഭയമുദ്ര എന്നിവ ശോഭിക്കുന്ന കൈകള്‍ കൊണ്ട് ഉജ്ജ്വലയായവള്‍. ദേവിയുടെ നാലുകൈകളെക്കുറിച്ച് മുന്‍നാമത്തില്‍ പറഞ്ഞു. ആ കൈകളില്‍ ദേവി നാലായുധങ്ങള്‍ ധരിച്ചിരിക്കുന്നു. പ്രണവശബ്ദം മുഴക്കുന്നതും ശബ്ദബ്രഹ്മസ്വരൂപവുമായ ശംഖം, കാലരൂപവും സര്‍വസംഹാരകവുമായ ചക്രം, അഭയമുദ്ര, വരമുദ്ര എന്നിവ. വരമുദ്രയും അഭയമുദ്രയും ഭക്തരുടെ ദുരിതങ്ങളെ നശിപ്പിക്കുന്നവയായതുകൊണ്ടാണ് അവയെയും ആയുധം എന്നുപറഞ്ഞത്.
കൈവെള്ള പുറത്തുകാണത്തക്കവണ്ണം വിരലുകള്‍ ചേര്‍ത്ത് കൈപ്പത്തി മലര്‍ത്തി വിരലുകള്‍ മുകളിലേക്ക് പിടിക്കുന്നത് അഭയമുദ്ര ”പേടി വേണ്ട ഞാന്‍ രക്ഷിക്കാം” എന്നു അഭയം കൊടുക്കുന്നതിന്റെ അടയാളം. കൈവിരലുകള്‍ കീഴോട്ടാക്കി എന്തെങ്കിലും കൊടുക്കാനെന്നപോലെ പിടിക്കുന്നത് വരദമുദ്ര. ”ആഗ്രഹിക്കുന്നതു തരാം” എന്നു വരം കൊടുക്കുന്നതിന്റെ അടയാളം. മൂകാംബികാദേവിയുടെ വിഗ്രഹത്തിലും ചിത്രങ്ങളിലും ഈ മുദ്രകള്‍ കാണാം.
45. രത്‌നസംലഗ്നസൗവര്‍ണഹാരാവലിവിഭൂഷിതാ: രത്‌നസംലഗ്ന രത്‌നം ചേര്‍ന്ന, രത്‌നം പതിച്ച, സൗവര്‍ണ-സ്വര്‍ണം കൊണ്ടുനിര്‍മ്മിച്ച, ഹാരാവലി- ഹാരങ്ങളുടെ കൂട്ടത്താല്‍, വിഭൂഷിതാ- ഭംഗിയായി അലങ്കരിക്കപ്പെട്ടവള്‍.
രത്‌നം പതിച്ച സു വ ര്‍ണ ഹാരങ്ങള്‍ കൊണ്ടു നല്ലവണ്ണം അലങ്കരിക്കപ്പെട്ടവള്‍.
…. തുടരും
















