സിഡ്‌നി: ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വ്യാപാരസ്ഥാപനത്തിനുള്ളില്‍ ബന്ദിയാക്കിയവരില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ രക്ഷപെട്ടു. 30 പേരെയാണ് ബന്ദികളാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഫി ഷോപ്പിലെ ഒരു ജീവനക്കാരനും രണ്ട് ഉപഭോക്താക്കളും രക്ഷപെട്ടവരില്‍ ഉള്‍പ്പെടുന്നു. ഭീകരാന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി ഒഴിപ്പിച്ചു.
40 ജീവനക്കാരെ സുരക്ഷിത സ്ഥാനങ്ങളിലെക്കു മാറ്റി. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.
മാര്‍ട്ടിന്‍പ്ലേസിലെ കോഫിഷോപ്പിലാണ് രാവിലെ ജീവനക്കാരും ഉപഭോക്താക്കളുമടക്കമുള്ളവരെ ബന്ദികളാക്കിയത്. പൊലീസ് മധ്യസ്ഥര്‍ ആയുധധാരിയുമായി ചര്‍ച്ച നടത്തുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
















