ലണ്ടന്‍: 2014 ലെ ലോക സുന്ദരിപട്ടത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ സുന്ദരി സെമി ഫൈനലില്‍ പുറത്തായെങ്കിലും ഇന്ത്യയുടെ മുന്‍ ലോക സുന്ദരിയെ വേദിയില്‍ ആദരിച്ചു.
ഐശ്വര്യ റായി ബച്ചനാണ് ആദരവ് ലഭിച്ചത്. ഐശ്വര്യ റായി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരുന്നു ഐശ്വര്യക്ക് പ്രത്യേക പുരസ്‌കാരം നല്‍കിയത്.
ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യക്കും അമ്മ വൃന്ദ റായിക്കുമൊപ്പമാണ് ഐശ്വര്യ പുരസ്‌കാരമേറ്റുവാങ്ങാനെത്തിയത്. 1994 ലെ ലോക സുന്ദരിയായിരുന്നു ഐശ്വര്യ റായി. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഐശ്വര്യ ഇപ്പോള്‍ ചെയ്തു വരുന്നത്.
















