ടോക്യോ: ജപ്പാന്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പാര്‍ട്ടിക്ക് വന്‍ വിജയം. പാര്‍ലമെന്റില്‍ പ്രതിനിധസഭയിലെ 475 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ലിബറല്‍ ഡെമോക്രറ്റിക് പാര്‍ട്ടി കൊമീറ്റോ പാര്‍ട്ടി സഖ്യം വിജയിച്ചത്.ഇതില്‍ ലിബറല്‍ ഡെമോക്രറ്റിക് പാര്‍ട്ടിക്ക് 290 സീറ്റും കൊമീറ്റോ പാര്‍ട്ടിക്ക് 35 സീറ്റുമാണ് നേടാനായത്.
കഴിഞ്ഞ സഖ്യസര്‍ക്കാരില്‍ 294 സീറ്റുകളാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 325 സീറ്റുകളാണ് സഖ്യത്തിന് ലഭിച്ചിരിക്കുന്നത്.
തന്റെ സാമ്പത്തിക നയത്തിന് ലഭിച്ച അംഗീകാരമാണ് വിജയമെന്ന് ഷിന്‍സോ ആബെ പ്രതികരിച്ചു.
















