തിരുവനന്തപുരം : ആദിവാസികളുടെ നില്പ്പു സമരം തീര്‍ക്കാന്‍ മേധാപട്കര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
രണ്ടു ദിവസത്തിനകം അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും മേധാപട്കര്‍ മുന്നറിയിപ്പ് നല്കി.
അഞ്ചുമാസം പിന്നിട്ടിരിക്കുകയാണ് നില്പ്പു സമരം. പ്രശ്നം അനുഭാവ പൂര്‍വം പരിഗണിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ഉറപ്പുകളൊന്നും നല്‍കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: