തിരുവനന്തപുരം: നിര്‍ണ്ണായക യുഡിഎഫ് യോഗം ഇന്നുവൈകിട്ട് ക്ലിഫ് ഹൗസില്‍ ചേരും. യോഗത്തിന്റെ പരിണാമം എന്താകുമെന്ന കാര്യത്തില്‍ ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസിനും കടുത്ത ആശങ്കയാണ്.
ബാര്‍ കോഴക്കേസില്‍ ധനകാര്യ മന്ത്രി കെ.എം. മാണിക്കെതിരെ കേസെടുക്കുമെന്നുറപ്പായി. ഇതിനെ തുടര്‍ന്ന് മാണി മന്ത്രിപദം ഒഴിയണമെന്ന ആവശ്യം തെരുവില്‍ ശക്തിപ്പെടുകയാണ്. നിയമസഭയിലും മാണി വിമര്‍ശനത്തിന്റെ മുള്‍മുനയിലാകും. കീഴ്വഴക്കങ്ങളില്‍ മാണിക്കുമാത്രം ഇളവ് നേടാന്‍ കേരളാകോണ്‍ഗ്രസ്സുകാര്‍ രഹസ്യനീക്കം നടത്തിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ, കേരളാ കോണ്ഗ്രസ്സുകാരന് തന്നെയായ മുന്‍ മന്ത്രി ടി.ഒ. കുരുവിളയുടെ രാജിക്കാര്യം പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.എം. മാണിയും കേരളാ കോണ്‍ഗ്രസും നിഗമനത്തിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: