ദൈവ വ്യവസ്ഥ ദൈവത്തില്‍നിന്നുതന്നെ വെളിപ്പെടുത്തണം. അത് തന്നില്‍നിന്ന് ഉത്ഭുതമായ ആത്മാക്കള്‍ സ്വീകരിക്കണം. ആ വ്യവസ്ഥ സ്വീകരിക്കാതെ ഈശ്വരനെ കാണാന്‍ സാദ്ധ്യമല്ല. ദൈവം ഉത്ഭവജ്ഞാന രൂപനാണ്. അവതാരമായി വരുമ്പോള്‍ ഗുരു. ശിഷ്യനില്ലാതെ ഗുരുവില്ല.
ഉത്ഭവജ്ഞാനരൂപം സല്ഗുരുവായി മനുഷ്യര്‍ക്ക് ഉപദേഷ്ടാവായിട്ടാണ് അവതാരം. അത് ആത്മാവിന്റെ ഉല്പത്തിരൂപം. ആത്മരൂപം ഗുരുരൂപം. ഗുരു രൂപം ജ്ഞാനരൂപമാകയാല് ആ ജ്ഞാനരൂപം ഗുരുവില്‍ക്കൂടി ആത്മരൂപമാകുന്നു. ഗുരുവും താനും ഒന്ന്. അന്യമായിട്ടില്ല, ഒന്നായിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: