ലിമ: കാലാവസ്ഥാ വ്യത്യാനങ്ങളെ പ്രതിരോധിക്കുന്നതിനായി പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള കരാറിന് 190 രാഷ്‌ട്രങ്ങള്‍ സമ്മതം അറിയിച്ചു. ഐക്യരാഷ്‌ട്രസഭ സംഘടിപ്പിച്ച ലിമ ഉച്ചകോടിയിലാണ് രാഷ്‌ട്രങ്ങളുടെ സമ്മതം.
പാരീസില്‍ വച്ച് നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ കരാറിന്റെ കരട് രൂപീകരിക്കും. കരാര്‍ പ്രകാരം ഹരിതവാതകം പുറപ്പെടുവിക്കുന്നതിന് ദേശീയ തലത്തില്‍ പദ്ധതികള്‍ രൂപീകരിക്കാനും സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. പദ്ധതികള്‍ രൂപീകരിക്കാന്‍ 2015 മാര്‍ച്ച് 31വരെ സമയം അനുവദിച്ചു.
2020ല്‍ കരാര്‍ നിലവില്‍ വരും. 2014 ഏറ്റവും ചൂടുകൂടിയ വര്‍ഷമാകുകയും ദോഷകരമായ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ധിക്കുകയുംചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി വേണമെന്ന് ഉച്ചകോടിയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറി ക്രിസ്റ്റ്യാന ഫിഗുറേസ് പറഞ്ഞിരുന്നു.
















