20. ത്രിരേഖാലഗ്ന ശംഖാഭശ്രീ ഗളോദ്യന്മുഖാംബുജാഃ – ത്രിരേഖാ-മൂന്നുരേഖകള്‍; ലഗ്ന- പറ്റിച്ചേര്‍ന്നു; ഉള്ള, ശംഖാഭ- ശംഖത്തിന്റെ ഭംഗി; ശ്രിഗല- ഐശ്വര്യവത്തായ കഴുത്തില്‍; ഉദ്യത്- പ്രകാശിക്കുന്ന; മുഖാംബുജാ- മുഖമാകുന്ന താമരയോടുകൂടിയവള്‍.
മൂന്നുരേഖകളുള്ളതും ശംഖുപോലെ ഐശ്വര്യവത്തുമായ കഴുത്തിനുമുകളില്‍ പ്രകാശിക്കുന്നതും താമരപ്പൂവുപോലെ സുന്ദരവുമായ മുഖമുള്ളവള്‍.
നെറ്റിയിലോ കഴുത്തിലോ ഉദരഭാഗത്തോ ഉളള മൂന്നു രേഖകള്‍ സാമുദ്രികാ ശാസ്ത്രപ്രകാരം മഹാസൗഭാഗ്യത്തെ സൂചിപ്പിക്കുന്നു.
”ലലാടേ ച ഗളേ ചൈവ മദ്ധ്യേ ചാപി വലിയത്രയം
സത്രീം പും സോരുഭയോര്‍ജ്ഞേയം മഹാസൗഭാഗ്യസൂചകം”
എന്നു പ്രമാണം. ശ്രീമത് ശങ്കരാചാര്യ സ്വാമികകള്‍ സൗന്ദര്യലഹരിയില്‍ ദേവിയുടെ കഴുത്തിലുള്ള മൂന്നു രേഖകളെ കാമേശന്‍ അണിയിച്ച മംഗല്യസൂത്രത്തിന്റെ മൂന്നിഴകളായും സംഗീതത്തിലെ ഷഡ്ജം, മദ്ധ്യമം, ഗാന്ധാരം എന്നീ സ്വരഗ്രാമങ്ങളുടെ സ്ഥാനത്തെ വേര്‍തിരിക്കുന്ന സ്വരഗ്രാമങ്ങളെ എലുകകളായും വിവരിക്കുന്നു. സൗന്ദര്യലഹരി 69-ാം ശ്ലോകം നോക്കുക.
ശംഖിനോടൊത്ത കഴുത്തും വിടര്‍ന്ന താമരപോലുള്ള മുഖവും സൗന്ദര്യം ആവിഷ്‌ക്കരിക്കാന്‍ കവികള്‍ ഉപയോഗിക്കുന്ന സങ്കേതങ്ങളാണ്.
ത്രിപുരസുന്ദരികളായ മൂകാംബികയുടെ കഴുത്തിന്റെയും മുഖത്തിന്റെ സൗന്ദര്യം ആവിഷ്‌ക്കരിക്കാന്‍ ഇവ അപര്യാപ്തമാണെന്നറിഞ്ഞുകൊണ്ട് ദേവിയെ സ്തുതിക്കാന്‍ ശ്രമിക്കുകയാണ് ഈ നാമം.
36. രക്തമാല്യാംബരധരാഃ – രക്തവര്‍ണ്ണമായ മാലകളും രക്തവര്‍ണ്ണമായ വസ്ത്രവും ധരിക്കുവാന്‍. ചെമപ്പുനിറമുള്ള രത്‌നങ്ങള്‍കൊണ്ടു നിര്‍മ്മിച്ച മാലകളും രക്തവര്‍ണ്ണമായ പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാലകളും രക്തവര്‍ണ്ണമുള്ള വസ്ത്രങ്ങളും ധരിച്ച ദേവീ വിഗ്രഹം ദര്‍ശിക്കുന്നതും ധ്യാനിക്കുന്നതും സര്‍വാര്‍ത്ഥസിദ്ധി തരുന്നതാണെന്നും തന്ത്രശാസ്ത്രം.
37. രക്തഗന്ധാനുലേപനാ – രക്തവര്‍ണ്ണവും സുഗന്ധവുമുള്ള കുറിക്കൂട്ട് അണിഞ്ഞവള്‍. മുന്‍നാമത്തില്‍ പറഞ്ഞ മാല്യങ്ങളോടും വസ്ത്രങ്ങളോടും ചേര്‍ത്ത് മനസ്സിലാക്കണം. ആഭരണവും വസ്ത്രവുംപോലെ അംഗരാഗവും ചെമപ്പായി ധ്യാനിക്കണം.
… തുടരും
















