Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 668-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2014, 09:46 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: ലോകങ്ങള്‍ മൂന്നും അനന്തബോധമല്ലാതെ മറ്റൊന്നുമല്ല. സത്വം അല്ലെങ്കില്‍ ഉപാധിരഹിതമായ മനസ്സാണ് അവ. ജീവികളും ഭൂതഘടകങ്ങളും ഒന്നും വാസ്തവത്തില്‍ ഉണ്മയല്ല. അവ വെറും വാക്കുകള്‍ മാത്രം.

കാര്യങ്ങള്‍ അങ്ങിനെയിരിക്കുമ്പോള്‍ ഖരമായ സ്ഥൂലദേഹം എന്നൊക്കെ പറയുന്നതില്‍ എന്താണ് കാര്യം? എന്തൊക്കെ നമുക്കറിയാനാകുന്നുവോ, അവയൊന്നും ഘനമുള്ളവയല്ല. സൂക്ഷ്മലോലമായ ബോധമാണതെല്ലാം

ബോധത്തിലുള്ളത് ബോധം മാത്രം. പ്രശാന്തിയില്‍ ശാന്തി. ആകാശത്തില്‍ ആകാശം. ജ്ഞാനത്തില്‍ ജ്ഞാനം മാത്രം.

എവിടെയാണ് ദേഹം? എവിടെയാണ് അവയവങ്ങള്‍? എവിടെയാണ് ആന്തരാവയവങ്ങളും അസ്ഥികൂടവും? ദേഹം ശുദ്ധമായ ബോധം മാത്രമാണെന്ന് മനസ്സിലാക്കിയാലും.

അതാകാശംപോലെയാണ്. കാഴ്ചയില്‍ സ്തൂലമെങ്കിലും അത് സൂക്ഷ്മമാണ്. കൈകാലുകള്‍ ബോധമാണ്. അതുപോലെയാണ് തലയും ഇന്ദ്രിയങ്ങളുമെല്ലാം.

ഇതെല്ലാം സൂക്ഷ്മമാണ്. സ്തൂലമായി, ഖരമായി യാതൊന്നുമില്ല. ബ്രഹ്മത്തില്‍ അല്ലെങ്കില്‍ അനന്തവിഹായസ്സില്‍ ഈ ലോകം ഒരു സ്വപ്‌നമെന്നവണ്ണം ഉരുത്തിരിഞ്ഞു വരുന്നതായി തോന്നുന്നു. അനന്തബോധത്തിന്റെ സഹജഭാവമായതിനാല്‍ അത് സൃഷ്ടിയില്‍ നിലകൊള്ളുന്നു എന്ന് തോന്നുന്നു.

അതിനാല്‍ അത് ഒരേസമയം ഹേതുകവും അഹേതുകവും ആണ്. കാരണമില്ലാതെ കാര്യമില്ല എന്നത് സ്പഷ്ടമാണ്. ഒരാള്‍ തന്റെബോധസീമയില്‍ എന്തെന്തു സങ്കല്പ്പിക്കുന്നുവോ അതയാള്‍ക്ക് ദൃഷ്ടമാവുന്നു. സ്വപ്‌നത്തില്‍ എല്ലാക്കാര്യങ്ങളും എല്ലാത്തരത്തിലും സുവ്യക്തമായി കാണപ്പെടുന്നതുപോലെ ജാഗ്രദിലും ലോകം എല്ലാവിധത്തിലും കാണപ്പെടുകയാണ്.

ഇന്ദുവിന്റെ പുത്രന്മാര്‍ അവരുടെ ധ്യാനസപര്യയുടെ പ്രാബല്യംകൊണ്ട് ഈ വിശ്വമായിത്തീര്‍ന്നതുപോലെ ഒന്ന് പലതാകാനും പലത് ഒന്നാകാനും സാധിക്കും. ഉദാഹരണത്തിന് വിഷ്ണുഭക്തര്‍ വിഷ്ണുവുമായി ഒന്നായിരിക്കുകയാണല്ലോ?

“നദികള്‍ പലത്, സമുദ്രം ഒന്ന്. ഋതുക്കളും വര്‍ഷങ്ങളും പലപേരുകളില്‍ വിളിക്കപ്പെടുന്നുവെങ്കിലും കാലം ഒന്ന്.”

ഈ ദേഹവും ശുദ്ധബോധമാകുന്നു. അതൊരു സ്വപ്‌നവസ്തുപോലെ നിലകൊള്ളുന്നു. സ്വപ്‌നവസ്തുപോലെ അമൂര്‍ത്തമാണെങ്കിലും അതിന്റെ രൂപഭാവങ്ങള്‍ സത്യമെന്നതുപോലെ തെളിഞ്ഞു കാണുന്നുമുണ്ട്. നിദ്രയെ സ്വപ്‌നാനുഭവം, ദീര്‍ഘസുഷുപ്തിയനുഭവം, എന്നൊക്കെ തരം തിരിച്ചു പറയാമെങ്കിലും സ്വപ്‌നം എന്നത് ഒന്നാണ്. അതുപോലെ വസ്തുക്കളെപ്പറ്റിയുള്ള അവബോധം പലതുണ്ടാകാമെങ്കിലും ഇല്ലെങ്കിലും ബോധം ഒന്നാണ്.

അതിനാല്‍ ലോകമായി അനുഭവിക്കുന്നത് ശുദ്ധബോധമല്ലാതെ മറ്റൊന്നല്ല. ദൃക്ക്, ദൃഷ്ടി, ദൃഷ്ടാവ് എന്നീ ത്രിപുടികളായി അനുഭവപ്പെടുന്നത് അവിച്ഛിന്നമായ ഏകബോധമാണ്.

ബോധത്തില്‍ ബോധേതരമായി എന്തെങ്കിലും കാണപ്പെടുന്നുവെങ്കില്‍ അത് വെറും ഭ്രമദൃശ്യമാണ്. സത്യം അറിയുമ്പോള്‍ ഭ്രമക്കാഴ്ചയില്ലാതാകുന്നു. ദുസ്വപ്‌നത്തിനെപ്പറ്റിയുള്ള ഭയം സത്യമറിയുന്നതോടെ ഇല്ലാതാകുന്നു. അനന്തബോധത്തിന്റെ അപരിമിത പ്രഭാവമാണ് അനന്തകോടി രൂപഭാവങ്ങളുള്ള സൃഷ്ടിയായി കാണപ്പെടുന്നത്.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

Kerala

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.