കോട്ടയം: ധനമന്ത്രി കെ.എം.മാണിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. വൈകിട്ട് അഞ്ചു മണിയോടെ മാണിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ ചെന്നിത്തല, പതിനഞ്ച് മിനിട്ടോളം മാണിയുമായി ചര്‍ച്ച നടത്തി.
പോലീസ് അകമ്പടി ഇല്ലാതെയായിരുന്നു ചെന്നിത്തല എത്തിയത്.
ഔദ്യോഗിക കാര്യമാണ് സംസാരിച്ചതെന്നും ബാര്‍ കോഴ സംബന്ധിച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൂട്ടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്ക് ഭയക്കാന്‍ ഒന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: