കൂടിയാട്ടം, കൂത്ത്, കഥകളി മുതലായവ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സമയം പോകുന്നത് നാം അറിയുന്നില്ല.
ഭഗവാന്റെ ലീലകളാകുന്ന അമൃതസമുദ്രത്തില്‍ നാം മുങ്ങിപ്പോവുകയാണ്. അവയില്‍ പങ്കുകൊള്ളുന്ന കലാകാരന്മാരും ഭഗവാന്റെയും ഭക്തന്മാരുടെയും ഭാവാവിഷ്‌കാരത്തില്‍ തന്മയരായിത്തീരുന്നുണ്ടല്ലോ. അതൊരു ഭാഗ്യമല്ലേ?
ഇനിയും ഒരുപാട് ഉപകരണങ്ങള്‍ ഭക്തി വളര്‍ത്താനും അതുവഴി ഭഗവാനുമായി ബന്ധപ്പെടാനും ബാക്കിയുണ്ട്. ഭാഗവതത്തിലേയും ഗീതയിലേയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവ കണ്ടെത്തുകയും പ്രായോഗികമാക്കുകയും ചെയ്യാമെങ്കില്‍ ഭക്തിയോഗമെന്ന ഈ രാജപാതയിലൂടെ നമുക്ക് അതിവേഗം മുന്നേറാം. കാലിടറുകയോ വീഴുകയോ ഇല്ല. യാഗം, യോഗം, തപസ്സ് തുടങ്ങിയ മറ്റു എല്ലാ ചെറുവഴികളും ഈ വഴിയില്‍ എത്തിച്ചേരുന്ന കാല്‍നടപ്പതകള്‍ മാത്രമാണ്; കല്ലും നിറഞ്ഞതുമാണ്. അതിനാല്‍ വരു, ആത്മീയതയിലേക്കു വരൂ, ശ്രീകൃഷ്ണഭക്തിയിലേക്കു കടന്നുവരൂ വേറെ ഒരു മാര്‍ഗമില്ല.
















