‘യുദ്ധത്തിന്റെ ആരംഭം ഭരണാധികാരിയുടെ മനസ്സിലാണ്’ എന്നുകേട്ടിട്ടുണ്ട്. ജനഹിതപരിശോധന നടത്തി യുദ്ധംതുടങ്ങിയ സംഭവം ചരിത്രത്തിലെവിടെയും കാണാനാവില്ല. ജനഹിതമാരാഞ്ഞാല് യുദ്ധം നടക്കുകയില്ല. ജനങ്ങള്‍ക്കാവശ്യം സുരക്ഷിതത്വവും സമാധാനവുമാണ്.
സഹകരണവും സഹിഷ്ണുതയുമാണ്. സ്നേഹവും സാഹോദര്യവുമാണ്. അവരെ വഴിതെറ്റിക്കുന്നത് മതതത്വങ്ങളെ ദുര്‍വ്യാഖ്യാനംചെയ്ത് സ്വാര്‍ത്ഥതാല്‍പ്പര്യം നേടുന്നവരാണ്. അധികാരക്കൊതിമൂത്ത അഹങ്കാരികളാണ്. അത്യാഗ്രഹം പെരുത്ത ഭരണാധികാരികളാണ്. ഇദി അമിനും പോള്‍പോട്ടും അബ്ദുള്‍ കരീം കാസ്സവുമൊക്കെ ജനങ്ങളെ കൊന്നൊടുക്കിയത് നാടിനോ നാട്ടാര്ക്കോവേണ്ടി ആയിരുന്നില്ല.
പാക്കിസ്ഥാന് ഭാരതത്തിനെതിരെ അവസാനം വരെ യുദ്ധംപ്രഖ്യാപിച്ചത് പാക്കിസ്ഥാനുവേണ്ടിയോ പാക്കിസ്ഥാനികള്ക്കുവേണ്ടിയോ അല്ല. അവിടെ ആരു ഭരണത്തിലേറിയാലും വിവരക്കേടും വിദ്വേഷവുമാണ് കൈമുതല്‍. എതിര്‍പ്പുണ്ടായാല്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കും. കുറ്റം ഭാരതത്തിന്റെ മേല്‍ ആരോപിച്ചു ജനശ്രദ്ധ തിരിച്ചുവിടും. തല്ക്കാലം പിടിച്ചുനില്ക്കും. അതിനായി എത്ര ജീവന് പൊലിഞ്ഞു എന്നത് അവര്‍ക്കു പ്രശ്നമേയല്ല. കാരണം, ഭരണകര്‍ത്താക്കളുടെ ബന്ധുക്കളോ വേണ്ടപ്പെട്ടവരോ അക്കൂട്ടത്തില്‍ ഇല്ലായെന്നതുതന്നെ.
ഭാരതത്തിനെതിരെ ജനമനസ്സില്‍ വെറുപ്പും വിദ്വേഷവും ജനിപ്പിക്കുകയെന്നതാണ് പാക്കിസ്ഥാനില്‍ വിദ്യാഭ്യാസത്തിലൂടെ ചെയ്യുന്നത്. ഹിന്ദുക്കള്‍ മുസ്ലിങ്ങളെ ആക്രമിച്ചതും എല്ലായ്പ്പോഴും മുസ്ലിങ്ങള്‍ ആക്രമണത്തെ അടിച്ചൊതുക്കിയതും അവിടെ പാഠ്യവിഷയമാണ്. മുഹമ്മദീയര്‍ ഭരണകര്ത്താക്കളാവുന്നതിനുമുമ്പ് ഭാരതത്തിനൊരു ചരിത്രമില്ലായിരുന്നു. ഭാരതവും കശ്മീരുമൊക്കെ പാക്കിസ്ഥാന്റെ ഭാഗമായിരുന്നു എന്നൊക്കെയാണ് പഠിപ്പിക്കുന്നത്. വെറുപ്പും വിദ്വേഷവും കൊണ്ട് സ്വയം നശിക്കാമെന്നല്ലാതെ വികസനവും പുരോഗതിയും ഉണ്ടാവില്ല. ഇതറിയാന്‍ പാടില്ലാത്തവര്‍ രാഷ്ട്രത്തെ അന്ധകാരത്തിലേക്ക് നയിക്കുന്നു.
ഭാരതത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊക്കെ ആയിരുന്നവര്‍ സുഖമായി, സമാധാനപരമായി ജീവിക്കുന്നു. അവര്‍ രാഷ്ട്രത്തിന്റെ സ്വത്താണ്. പാക്കിസ്ഥാനിലോ! ഭൂട്ടോ, സിയാ ഉള് ഹക്, ബേനസീര്‍ ഇവരുടെയൊക്കെ ദുര്‍ഗതി നാം കണ്ടതാണ്. അധികാരത്തിനു പുറത്തായാല്‍ സ്വന്തം നാട്ടില്‍ ജീവിക്കാനാവാതെ അന്യരാജ്യങ്ങളില്‍ ചേക്കേറും.
അഴിമതിയാരോപണങ്ങളില്കുടുങ്ങി കേസും കോടതിയുമായി അലയും. നവാസ് ഷെരീഫ്, മുഷറഫ് എന്നിവരെല്ലാം ഇതനുഭവിച്ചതാണ്. ഇന്നും അവരൊന്നും രക്ഷപ്പെട്ടിട്ടില്ല.
പാക്കിസ്ഥാനില്‍ ജനാധിപത്യമില്ല. മതവും സൈന്യവും ഇണചേര്‍ന്നുണ്ടായ അധികാരാധിപത്യമാണുള്ളത്.
സ്വേച്ഛാധിപത്യവും മതാധിപത്യവും രാഷ്ട്രനന്മയ്ക്കുതകുന്നവയല്ല. സ്വേച്ഛാധിപതികള്‍ മരിക്കും. അതോടെ രാഷ്ട്രം മോചിതമാവും. എന്നാല്‍ മതാധിപത്യം വിതച്ച വിഷവിത്തുകള്‍ വളര്‍ന്നുപന്തലിക്കും. അതില്‍നിന്നു മോചനം അസാധ്യംതന്നെ. ഇന്നുനാമിതു നേരില്‍ കാണുന്നു.
ജിന്നയും മുസ്ലിംലീഗും ചേര്‍ന്ന് ഇസ്ലാമിന് സ്വര്‍ഗരാജ്യം സൃഷ്ടിക്കുവാന്‍ തീരുമാനിച്ചു. അതിനുവേണ്ടി ഭാരതത്തെ വെട്ടിമുറിക്കണം. കുലംകുത്തികളും രാജ്യദ്രോഹികളും അനുകൂലിച്ചു.
വാര്‍ദ്ധക്യമായി ചാകുന്നതിനുമുമ്പ് പ്രധാനമന്ത്രിയാവണം എന്ന ഒരേ ഒരു സ്വപ്നത്തെ താലോലിച്ചുകഴിഞ്ഞ വലിയ നേതാവും മൗനംഭജിച്ചു. അങ്ങനെ വിഭജനവും സ്വാതന്ത്ര്യ പ്രഖ്യാപനവും ഒരുമിച്ചുനടന്നു. 1947 ആഗസ്റ്റ് 16 ലെ ഉദയസൂര്യന് ചോരയുടെ നിറമായിരുന്നു. ആ ദിവസത്തിന് ചോരയുടെ മണമായിരുന്നു.
കാര്യംസാധിച്ചപ്പോള് തനിനിറം പുറത്തുവന്നു. അഭിനവ സ്വര്‍ഗരാജ്യത്തില്‍ വര്‍ഗീയലഹളയും കൂട്ടക്കൊലയും ആരംഭിച്ചു. ചോരപ്പുഴയായൊഴുകി. സ്വര്ഗമെന്നുകരുതി സൃഷ്ടിച്ചത് സാക്ഷാല്‍ നരകമായി മാറിയത് കണ്ടുനില്ക്കാനേ സൃഷ്ടാക്കള്ക്കായുള്ളൂ. കൂടിക്കലര്‍ന്നൊഴുകിയ ആ പുഴയില്‍ ഹിന്ദുവിന്റെ ചോരയും ഇസ്ലാമിന്റെ ചോരയും തിരിച്ചറിയാനാവുമോ?
പാക്കിസ്ഥാന് കശ്മീരിനുമേല്‍ അവകാശമുന്നയിച്ചു. എന്തും വെട്ടിപ്പിടിക്കാനുള്ള കൂലിപ്പട്ടാളത്തെ അയച്ചു. പാക്കിസ്ഥാനെ സംബന്ധിച്ച് അതു പരാജയമായില്ല. കാരണം, വെടിനിര്‍ത്തലിനു സമ്മതിച്ചതിന്റെ സന്തോഷത്തില്‍, സ്നാപക യോഹന്നാന്റെ ശിരസ്സ് സ്വര്‍ണത്തളികയില്‍ റോമന്‍ ചക്രവര്‍ത്തിയുടെ തിരുമുമ്പില്‍ കാണിക്കയര്‍പ്പിച്ച സലോമിയെപോലെ, കശ്മീരിന്റെ നല്ലൊരു ഭാഗം അന്നത്തെ പ്രധാനമന്ത്രി പാക്കിസ്ഥാനു സമര്‍പ്പിച്ചു.
ഭാരതം കുടുംബസ്വത്താണെന്നവകാശപ്പെടുന്നവര്ക്ക് ഇതൊരു നഷ്ടമായി തോന്നുകില്ല. രണ്ടുഭാഗത്തും കുറെ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. കുറെ വിധവകളുണ്ടായി, മക്കള്‍ക്ക് അച്ഛന് നഷ്ടപ്പെടു, മക്കളില്ലാത്ത മാതാപിതാക്കളുണ്ടായി. കൊടുത്തവനും വാങ്ങിയവനും ഒന്നും നഷ്ടപ്പെട്ടില്ല.
ഈയിടെ ഒരിളമുറക്കാരന് പ്രഖ്യാപിച്ചത് പാക്കിസ്ഥാന് കശ്മീര്‍ പിടിച്ചുവാങ്ങുമെന്നാണ്. അവന്റെ തലയ്ക്കകത്ത് എന്താണുള്ളതെന്ന് സ്കാന്‍ ചെയ്തു നോക്കണം. ബാപ്പയും ഉമ്മയും ഉപ്പാപ്പയും ശ്രമിച്ചിട്ടു സാധിക്കാതിരുന്നത് ‘പയ്യന്’ ചെയ്യുമെന്ന്! ഇങ്ങനെയുള്ള പോഴത്തം പറഞ്ഞാലേ പാക്കിസ്ഥാനില്‍ നേതാവാകാന്‍ സാധിക്കൂ എന്നവനറിയാം.
കശ്മീരിന്റെമേലുള്ള അതിമോഹം ഇനിയും അതിക്രമത്തിനവരെ പ്രേരിപ്പിക്കും. ഭാരതപട്ടാളത്തിന്റെ വെടിയേറ്റ് ഒരുപാടെണ്ണം ചാവും. പണ്ട് റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാര്‍ വിശന്നുവലഞ്ഞ സിംഹത്തിന്റെ കൂട്ടിലേയ്ക്ക് നിസ്സഹായരായ പ്രജകളെ തള്ളിവിടുമായിരുന്നു.
സിംഹം അവനെ കടിച്ചുകീറുന്ന ദൃശ്യംകണ്ട് രസിക്കും. ഇതുതന്നെയാണ് പാക്കിസ്ഥാന് അവരുടെ പട്ടാളക്കാരോടു ചെയ്യുന്നത്. ഒടുവില്‍ തോറ്റു പിന്മാറും. മുറിവുകള്‍ നക്കിത്തുടച്ചുകൊണ്ട് മാധ്യമങ്ങള്‍വഴി ജനത്തെ തെറ്റിദ്ധരിപ്പിക്കും. അതിര്‍ത്തിലംഘനം നടത്തിയ ഭാരതപട്ടാളത്തെ പാക്ജവാന്മാര് തുരത്തി. നില്‍ക്കക്കള്ളിയില്ലാതെ അവര്‍ കശ്മീര്‍ പോലും ഉപേക്ഷിച്ച് പലായനം ചെയ്തു എന്നൊക്കെയാവും ഇത്.
ഒരേ ദിവസം സ്വതന്ത്രമായ രണ്ടുരാഷ്ട്രങ്ങള്‍. ഒന്ന് വികസനത്തിന്റെ പാതയില്‍ അതിദ്രുതം മുന്നേറുന്നു. അത് വിക്ഷേപിച്ച ഉപഗ്രഹം ചന്ദ്രനിലെത്തി. പലരും തോറ്റമ്പിയ രംഗത്ത് ഇന്ത്യന്‍ ഉപഗ്രഹം ചൊവ്വയെ മുത്തമിട്ടുകറങ്ങിക്കൊണ്ടിരിക്കുന്നു. പാക്കിസ്ഥാന് സ്വപ്നംകാണാന്‍പോലും സാധ്യമല്ലാത്ത വളര്‍ച്ച. അവര്‍ സര്‍വനാശത്തിലേക്കുള്ള ദ്രുതപ്രയാണത്തിലാണ്. ആരൊക്കെയോ ഉണ്ടാക്കിക്കൊടുത്ത കുറെ ബോംബും വാണങ്ങളുമാണ് സ്വന്തമായുള്ളത്. ഉപഗ്രഹം എന്നാലെന്തെന്ന് അറിയാമായിരിക്കില്ല. എങ്ങനെ നന്നാവും? ബോംബേറും ചാവേറുമില്ലാത്ത ഒരു ദിവസം അവിടെയില്ല. സൈ്വരവും സമാധാനവുമായി ഉറങ്ങാനുള്ള ഒരവസരം ജനങ്ങള്‍ക്കു കൊടുത്തിരുന്നെങ്കില്‍!
സ്വന്തമായിരുന്നത് സൂക്ഷിക്കാന്‍ കഴിവില്ലാതെ കൈവിട്ടുകളഞ്ഞ ചരിത്രമാണ് പാക്കിസ്ഥാനുള്ളത്. കിഴക്കന്‍ പാക്കിസ്ഥാന് സ്വതന്ത്രമായി ബംഗ്ലാദേശായി. രണ്ടും തമ്മിലുണ്ടായിരുന്ന ബന്ധം ഇരുകൂട്ടരും മുസ്ലിങ്ങളായിരുന്നു എന്നതുമാത്രമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ 40 ലക്ഷത്തോളം ബംഗ്ലാദേശികള്‍ കൊല്ലപ്പെട്ടു. അവരില്‍ നൂറുകണക്കിന് ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വക്കീലന്മാരുമൊക്കെയുണ്ടായിരുന്നു. നാടും വീടും വിട്ടു രക്ഷപ്പെട്ടവര്‍ കോടികളാണ്. കൊന്നതും കൊല്ലിച്ചതും ചത്തതും മുസ്ലിം. പരസ്പരമുള്ള വംശഹത്യ തുടര്‍ക്കഥയാണ്. ഇറാന്-ഇറാക്ക് യുദ്ധം വര്‍ഷങ്ങള്‍ നീണ്ടുനിന്നു.
ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു. സദ്ദാം ഹുസൈന് സ്വന്തം മരുമക്കളെപ്പോലും കൊല്ലിച്ചു. സുന്നി-ഷിയ യുദ്ധം. ഈജിപ്റ്റ്, ലിബിയ, സിറിയ എല്ലായിടത്തും തമ്മില്ത്തല്ലിച്ചാവുന്നു. മറ്റുള്ളവരുടെ സമാധാനം കെടുത്തുകയും ചെയ്യുന്നു. ഇന്ന് ലോകത്തിന്റെ സമാധാനവും സ്വസ്ഥതയും ഇല്ലാതാക്കുന്നത് ഭീകരവാദമാണ്. എല്ലാം സൃഷ്ടിച്ചത് പരമകാരുണികനും പരമശക്തനുമായ ദൈവമാണെന്ന് പ്രസംഗിക്കുകയും അവരെ നിഷ്കരുണം കൊന്നൊടുക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം എന്തേ കാണാതെ പോവുന്നു?
പാക്കിസ്ഥാന് ഭാരതത്തിനെതിരെ അവസാനം വരെ യുദ്ധംപ്രഖ്യാപിച്ചത് പാക്കിസ്ഥാനുവേണ്ടിയോ പാക്കിസ്ഥാനികള്ക്കുവേണ്ടിയോ അല്ല. അവിടെ ആരു ഭരണത്തിലേറിയാലും വിവരക്കേടും വിദ്വേഷവുമാണ് കൈമുതല്‍. എതിര്‍പ്പുണ്ടായാല്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കും.
കുറ്റം ഭാരതത്തിന്റെ മേല്‍ ആരോപിച്ചു ജനശ്രദ്ധ തിരിച്ചുവിടും. തല്ക്കാലം പിടിച്ചുനില്ക്കും. അതിനായി എത്ര ജീവന് പൊലിഞ്ഞു എന്നത് അവര്‍ക്കു പ്രശ്നമേയല്ല. കാരണം, ഭരണകര്‍ത്താക്കളുടെ ബന്ധുക്കളോ വേണ്ടപ്പെട്ടവരോ അക്കൂട്ടത്തില്‍ ഇല്ലായെന്നതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: