വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ ഋഷഭവാഹനം എഴുന്നെള്ളിപ്പ് നാളെ നടക്കും. ഋഷഭവാഹനം എഴുന്നെള്ളിപ്പ് അഷ്ടമി ഉത്സവത്തിലെ അതിപ്രാധാന്യമുള്ള ചടങ്ങാണ്. നാളെ രാത്രി 11മുതലാണ് ഋഷഭവാഹനം എഴുന്നെള്ളിക്കുന്നത്. പുഷ്പങ്ങളാലും പട്ടുടയാടകളാലും അലങ്കരിച്ച ഭഗവാനെ വെള്ളികൊണ്ടുണ്ടാക്കക്കിയ ഋഷഭത്തിന്റെ മുകളില്‍ എഴുന്നെള്ളിക്കുന്ന ചടങ്ങാണിത്. ശ്രീഭൂതബലിക്കുശേഷമാണ് എഴുന്നെള്ളിപ്പ്. മുളന്തണ്ടില്‍ കെട്ടിനിര്‍ത്തുന്ന ഋഷഭത്തെ മുപ്പത്തഞ്ചേളം മൂസതുമാര്‍ ചേര്‍ന്നാണ് എടുക്കുന്നത്.
ക്ഷേത്രത്തിലെ ഉത്സവബലി ഇന്ന് ആരംഭിക്കും. രാവിലെ 8ന് ശ്രീബലി, ഉച്ചയ്ക്ക് 1ന് ഉത്സവബലി ദര്‍ശനം വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 9ന് വിളക്ക് എന്നിവയാണ് ഇന്നത്തെ പ്രധാന പരിപാടികള്‍. വൈകിട്ട് 5ന് നടക്കുന്ന പൂത്താലം വരവില്‍ തമിഴ് വിശ്വബ്രഹ്മസമാജം, കേരള വേലന്‍ മഹാജനസഭ, വിളക്കിത്തല നായര്‍ സമാജം എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 8ന് നടക്കുന്ന മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതക്കച്ചേരിയ്ക്ക് വിജു എസ്. ആനന്ദ്, പാലക്കാട് മഹേഷ്കുമാര്‍, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന് എന്നിവര്‍ പക്കമേളമൊരുക്കും.
നാളെ രാവിലെ 8ന് ശ്രീബലി എഴുന്നെള്ളിപ്പിന് ഹരിപ്പാട് വി. മുരുകദാസ് നാഗസ്വരം വായിക്കും. വൈകിട്ട് 5ന് നടക്കുന്ന കാഴ്ചശ്രീബലിയ്ക്ക് അമ്പതില്‍ പരം ക്ഷേത്രകലാപീഠം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം കൊഴുപ്പേകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: